Follow KVARTHA on Google news Follow Us!
ad

കൈയേറ്റം പൊളിച്ചു നീക്കിയ വനിതാ തഹസില്‍ദാര്‍ക്കു നേരെ അക്രമണ ശ്രമം

അനധിക്യത നിര്‍മ്മാണം പൊളിച്ചുമാറ്റി ഓഫീസിലേക്കു മടങ്ങിയ ദൗത്യസംഘത്തെ കൈയേറ്റക്കാര്‍ വഴിയില്‍ തടഞ്ഞുവെച്ചു. പിന്നീട് ഓഫീസില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ചു. മൂന്നാര്‍ എ.ആര്‍ ക്യാമ്പിനു Idukki, Kerala, Attack, Complaint, Case, Woman Tahsildar abused
ഇടുക്കി: (www.kvartha.com 30/06/2015) അനധിക്യത നിര്‍മ്മാണം പൊളിച്ചുമാറ്റി ഓഫീസിലേക്കു മടങ്ങിയ ദൗത്യസംഘത്തെ കൈയേറ്റക്കാര്‍ വഴിയില്‍ തടഞ്ഞുവെച്ചു. പിന്നീട് ഓഫീസില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ചു. മൂന്നാര്‍ എ.ആര്‍ ക്യാമ്പിനു സമീപത്തു അനധിക്യതമായി നിര്‍മ്മിച്ച രണ്ടു ഷെഡുകള്‍ പൊളിച്ചുമാറ്റി ഓഫീസിലേക്കു മടങ്ങിയ ദൗത്യസംഘത്തിലെ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ജലജയെയാണ് കൈയേറ്റക്കാര്‍ വഴിയില്‍ തടയുകയും ഓഫീസില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. ചൊവ്വാഴ്ച രാവിലെ 11 ഓടെയാണ് സംഭവം.

സംഭവത്തെ തുടര്‍ന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ ദേവികുളം സബ്കലക്ടറുടെ സഹായം തേടുകയും പോലീസ് സ്ഥലത്തെത്തുകയും ചെയ്തു. എന്നാല്‍ പോലീസ് എത്തുന്നതിനു മുമ്പ് ഇവര്‍ മടങ്ങുകയായിരുന്നു. ദേവികുളം സബ്കലക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ജലജ എ.ആര്‍ ക്യാമ്പിനു സമീപത്തെ സര്‍വെ നമ്പര്‍ 912, 62 എന്നീ ഭൂമിയിലെ ആള്‍താമസമില്ലാതെ കിടന്ന ഷെഡുകള്‍ പൊളിച്ചുനീക്കിയത്. പൊളിച്ചതിനുശേഷം ഓഫീസിലേക്കു മടങ്ങിവരവെ ഇക്കാനഗറിനു സമീപത്തുവെച്ചു ഇവര്‍ സഞ്ചരിച്ച വാഹനം തടയുകയും, പീന്നിട് ഓഫീസില്‍കയറി ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.



Keywords:  Idukki, Kerala, Attack, Complaint, Case,  Woman Tahsildar abused.