Follow KVARTHA on Google news Follow Us!
ad

വൈറസ് അലേര്‍ട്ട്; യുഎഇയിലെ ഓണ്‍ലൈന്‍ ബാങ്കിംഗ് കസ്റ്റമേഴ്‌സ് സൂക്ഷിക്കുക

ദുബൈ: (www.kvartha.com 30/06/2015) ഒരു പുതിയ കമ്പ്യൂട്ടര്‍ വൈറസ് യുഎഇയിലെ ഓണ്‍ലൈന്‍ ബാങ്കിംഗ് കസ്റ്റമേഴ്‌സിന് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് സൈബര്‍ സുരക്ഷ വിദഗ്ദ്ധന്‍.Virus alert for online banking customers in UAE
ദുബൈ: (www.kvartha.com 30/06/2015) ഒരു പുതിയ കമ്പ്യൂട്ടര്‍ വൈറസ് യുഎഇയിലെ ഓണ്‍ലൈന്‍ ബാങ്കിംഗ് കസ്റ്റമേഴ്‌സിന് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് സൈബര്‍ സുരക്ഷ വിദഗ്ദ്ധന്‍. അമേരിക്കന്‍ ടെക്‌നോളജി കമ്പനിയായ സിമാന്റെകിലെ ഉദ്യോഗസ്ഥന്‍ ഡിക് ഒബ്രീന്‍ മുന്നറിയിപ്പ് നല്‍കിയത്.

വൈറസ് കമ്പ്യൂട്ടറിലേയ്ക്ക് കടത്തിവിട്ട് സാമ്പത്തീക വിവരങ്ങള്‍ ചോര്‍ത്തുന്നതാണ് പുതിയ രീതി. ഡയര്‍ എന്ന പേരിലറിയപ്പെടുന്ന വൈറസ് വിന്‍ഡോസ് കമ്പ്യൂട്ടറുകളെയാണ് ആക്രമിക്കുക.

Virus alert for online banking customers in UAE
ഗൂഗിള്‍ ക്രോം, ഫയര്‍ ഫോക്‌സ്, ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ തുടങ്ങി മൂന്ന് ബ്രൗസറുകള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളെയാണ് ഇവ ഹൈജാക് ചെയ്യുന്നത്.

ലോകത്തെ ആയിരത്തോളം ബാങ്കുകള്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരകളായിട്ടുണ്ട്. അമേരിക്കന്‍ ബ്രിട്ടീഷ് ബാങ്കുകളേയും കമ്പനികളേയുമാണ് പ്രധാനമായും വൈറസ് ലക്ഷ്യമിടുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം യുഎഇയിലെ 12 ബാങ്കുകള്‍ ഈ വൈറസ് ആക്രമണത്തിന് ഇരകളായിട്ടുണ്ടെന്നും ഒബ്രിക് പറയുന്നു.

യൂസര്‍ നെയിം, പാസ് വേര്‍ഡ്, പിന്‍ നമ്പര്‍ എന്നിവ ചോര്‍ത്തിയാണ് സാമ്പത്തീക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ ശേഖരിക്കുന്നതെന്നും ഒബ്രിക് വ്യക്തമാക്കി.

SUMMARY: Dubai - A sophisticated new computer virus, which steals financial information poses an imminent threat to UAE bank customers, according to a cyber security expert from American technology company Symantec.

Keywords: UAE, Online banking, Virus,