Follow KVARTHA on Google news Follow Us!
ad

കോപ്പ അമേരിക്ക ഫൈനലില്‍ എത്തിയതിന്റെ സന്തോഷത്തില്‍ ആതിഥേയരായ ചിലി

കോപ്പ അമേരിക്ക ഫൈനലില്‍ എത്തിയതിന്റെ സന്തോഷത്തില്‍ ആതിഥേയരായ ചിലി. 1987ന് ശേഷംControversy, Football, Sports,
സാന്റിയാഗോ: (www.kvartha.com 30/06/2015) കോപ്പ അമേരിക്ക ഫൈനലില്‍ എത്തിയതിന്റെ സന്തോഷത്തില്‍ ആതിഥേയരായ ചിലി. 1987ന് ശേഷം ഇതാദ്യമായാണ് കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ഫൈനലില്‍ ചിലി എത്തുന്നത്. നെപ്പോളിയുടെ സ്‌ട്രൈക്കര്‍ എഡ്വാര്‍ഡോ വാര്‍ഗാസിന്റെ ഇരട്ടഗോളില്‍ പെറുവിനെ മറികടന്നാണ് ചിലി ഫൈനലിലെത്തിയത്.

പെറുവിന്റെ കരുത്തനായ  കാര്‍ലോസ് സാമ്പ്രാനോയെ റഫറി ചുവപ്പ് കാര്‍ഡ് കാട്ടി പുറത്താക്കിയതിനെ തുടര്‍ന്നുണ്ടായ  വിവാദത്തിനിടെയാണ്  ഒന്നിനെതിരെ രണ്ട് ഗോളിന്  ചിലിയുടെ ജയം. കളിയുടെ ഒന്നാം പകുതിയില്‍ തന്നെ റഫറി ഹൊസെ അര്‍ഗോട്ടെ ചുവപ്പ് കാര്‍ഡ് കാട്ടി  സാമ്പ്രാനോയെ പുറത്താക്കിയതോടെ ശേഷിക്കുന്ന നിര്‍ണായകമായ എഴുപത് മിനിറ്റ് നേരം പത്ത് പേരെ വെച്ചാണ് പെറു പൊരുതിയത്.

42-ാം മിനിറ്റില്‍ വാര്‍ഗാസിന്റെ ഉഗ്രന്‍ കളിയോടെയാണ് ചിലി മുന്നിലെത്തിയത്. 60- ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ ഗാരി അലെക്‌സില്‍ മെഡലിന്റെ കാലില്‍ നിന്നൊരു സെല്‍ഫ് ഗോള്‍ വീണതോടെ ചിലി ഭീഷണിയിലായി. എന്നാല്‍, നാലു മിനിറ്റിനുള്ളില്‍ തികച്ചും ആധികാരികമായി തന്നെ വിജയഗോള്‍ വലയിലാക്കി ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കുകയായിരുന്നു വാര്‍ഗാസ്. ബോക്‌സിന്റെ പുറത്ത് നിന്നുള്ള വെടിയുണ്ട ഗല്ലെസെയുടെ കൈകളെ തോല്‍പിച്ച് പോസ്റ്റിന്റെ വലതു മൂലയില്‍ തറച്ചുകയറുകയായിരുന്നു.

അതേസമയം അലക്‌സി സഞ്ചസിനെ ഫൗള്‍ ചെയ്തതിന് കളിയില്‍ സാമ്പ്രാനോ ആദ്യ മഞ്ഞകാര്‍ഡ് നേടിയിരുന്നു. തുടര്‍ന്ന് ചാള്‍സ് അര്‍ന്‍ഗ്യൂസിന്റെ പക്കല്‍ നിന്ന് കാലുയര്‍ത്തി പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചതിനാണ് പകരക്കാരനായെത്തിയ റഫറി അര്‍ഗോട്ടെ ചുവപ്പു കാട്ടി സാമ്പ്രാനോയെ പുറത്താക്കിയത്. നേരത്തെ ബൊളീവിയന്‍ റഫറി റൗള്‍ ഒരുസ്‌ക്കോയായിരുന്നു മത്സരം നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്നത്.

എന്നാല്‍, ബൊളീവിയയും പെറുവും ചിലിയും തമ്മിലുള്ള ചരിത്രപരമായ ശത്രുതയുടെ പശ്ചാത്തലത്തില്‍ റൗളിനെ മാറ്റി അര്‍ഗോട്ടെയെ റഫറിയാക്കുകയായിരുന്നു. ഒന്നാം പകുതിയില്‍ സാമ്പ്രാനോയും വിദാലും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ അര്‍ഗോട്ടോ കാര്‍ഡില്‍ കൈവച്ചെങ്കിലും ഭാഗ്യം കൊണ്ട് വിദാല്‍ രക്ഷപ്പെടുകയായിരുന്നു. വിദാല്‍ കൂടി പുറത്താക്കപ്പെട്ടിരുന്നെങ്കില്‍ മത്സരഗതി മറ്റൊന്നാകുമായിരുന്നു.
Vargas double takes hosts Chile into Copa América final, Controversy, Football,


Keywords:  Vargas double takes hosts Chile into Copa América final, Controversy, Football, Sports.