Follow KVARTHA on Google news Follow Us!
ad

അരുവിക്കര: എല്‍ ഡി എഫിന്റെ തോല്‍വി 'ആഘോഷിച്ച്' സോഷ്യല്‍ മീഡിയ

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരീനാഥിന്റെThiruvananthapuram, V.S Achuthanandan, Pinarayi vijayan, Social Network, P.C George, Kerala,
തിരുവനന്തരപുരം: (www.kvartha.com30/06/2015) അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരീനാഥിന്റെ മിന്നുന്ന വിജയവും എല്‍ ഡി എഫിന്റെ കനത്ത പരാജയവും സോഷ്യല്‍ മീഡിയ ആഘോഷമാക്കി. പിണറായിയേയും വി എസിനേയും നോവിച്ചുകൊണ്ടാണ് പല പോസ്റ്റുകളും ഇമേജുകളും പ്രചരിക്കുന്നത്.

തോറ്റ ബി ജെ പി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിനേയും സോഷ്യല്‍ മീഡിയ വെറുതെവിട്ടില്ല. രസകരമായരീതിയിലാണ് പരാജയത്തെ സോഷ്യല്‍മീഡിയ വിലയിരുത്തുന്നത്. വി എസിന് പാര്‍ട്ടി ചികിത്സ നല്‍കുന്നതും വി എസിനെ മാറാപ്പിലാക്കി പിണരായി അമ്മികൊത്താന്‍ പോകുന്നതും  മറ്റുമുള്ള വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്.

പി സി ജോര്‍ജിനേയും ബാലകൃഷ്ണ പിള്ളയേയും മകനേയും കണക്കിന് കളിയാക്കുന്നുണ്ട്. ബി ജെ പിക്ക് വേണ്ടി പ്രചരണത്തനിറങ്ങിയ ഷിറ്റ് നായകന്‍ സുരേഷ് ഗോപിയേയും നിര്‍ത്തിപ്പൊരിച്ചു.

എല്‍ ഡി എഫിന്റെ തോല്‍വിക്ക് ശേഷം പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ട് ബഹിരാകാശത്തേക്കും പിണറായി ഹിമാലയത്തിലേക്കും യാത്രപോകുന്നതായും ഇവര്‍ക്കൊപ്പം തന്നേയും കൂട്ടണമെന്ന് വി എസ് അഭ്യര്‍ത്ഥിക്കുന്നതും സരസമായി സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

Thiruvananthapuram, V.S Achuthanandan, Pinarayi vijayan, Social Network, P.C George, Kerala.


Thiruvananthapuram, V.S Achuthanandan, Pinarayi vijayan, Social Network, P.C George,Thiruvananthapuram, V.S Achuthanandan, Pinarayi vijayan, Social Network, P.C George,Thiruvananthapuram, V.S Achuthanandan, Pinarayi vijayan, Social Network, P.C George,












Also Read: 
അരുവിക്കരയിലെ തകര്‍പ്പന്‍ വിജയം: ജില്ലയിലെങ്ങും യു.ഡി.എഫ്. ആഹ്ലാദ പ്രകടനം

Keywords: Thiruvananthapuram, V.S Achuthanandan, Pinarayi vijayan, Social Network, P.C George, Kerala.