Follow KVARTHA on Google news Follow Us!
ad

ശുഭയാത്ര: റോഡപകടങ്ങള്‍ കുറയ്ക്കാന്‍ സംസ്ഥാനതലത്തില്‍ പോലീസിന്റെ വാട്‌സ് ആപ്പ് നമ്പര്‍

സംസ്ഥാനതലത്തില്‍ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ പോലീസിന്റെ വാട്‌സ് ആപ്പ് നമ്പര്‍. തിരുവനന്തപുരം കണ്‍ട്രോള്‍ റൂമിലെ സി.ഐയുടെ പേരിലുള്ള 9747001099 എന്ന വാട്‌സ് ആപ്പ് Police whatsapp group started for reducing accidents
കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്

കാസര്‍കോട്: (www.kvartha.com 30/06/2015) സംസ്ഥാനതലത്തില്‍ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ പോലീസിന്റെ വാട്‌സ് ആപ്പ് നമ്പര്‍. തിരുവനന്തപുരം കണ്‍ട്രോള്‍ റൂമിലെ സി.ഐയുടെ പേരിലുള്ള 9747001099 എന്ന വാട്‌സ് ആപ്പ് നമ്പറിലേക്കാണ് പരാതികളും നിര്‍ദേശങ്ങളും അയക്കേണ്ടത്. കൃത്യമായ സ്ഥലവും ജില്ലയുടെ പേരും മറ്റും വ്യക്തമാക്കിക്കൊണ്ട് ചിത്രങ്ങള്‍ സഹിതംതന്നെ പൊതുജനങ്ങള്‍ക്ക് പരാതികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നമ്പറിലേക്ക് അറിയിക്കാം.

പരാതി രജിസ്റ്റര്‍ ചെയ്തശേഷം അതാത് ജില്ലയിലെ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്.പിക്ക് പരാതികള്‍ കൈമാറും. പോലീസിന് പരിഹരിക്കാന്‍ കഴിയുന്നവയാണെങ്കില്‍ ട്രാഫിക് പോലീസിന്റേയും ലോക്കല്‍ പോലീസിന്റേയും സഹായത്തോടെ പരാതി പരിഹരിക്കും. പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പുകള്‍ ചെയ്യേണ്ട ജോലിയാണെങ്കില്‍ അക്കാര്യം പോലീസ് ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കും.

കഴിഞ്ഞദിവസം സ്‌കൂള്‍ ബസില്‍ മരം പൊട്ടിവീണ് അഞ്ച് കുട്ടികള്‍ ദാരുണമായി മരിച്ച സംഭവത്തെതുടര്‍ന്നാണ് വാട്‌സ് ആപ്പ് ഗ്രൂപ്പ് പോലീസ് ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം സഹോദരനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയും മരംവീണ് മരിച്ചിരുന്നു. ഇത്തരം അപകടം സൃഷ്ടിക്കുന്ന മരങ്ങള്‍ ഉണ്ടെങ്കില്‍ അക്കാര്യവും ഫോട്ടോസഹിതം മേല്‍പറഞ്ഞ വാട്‌സ് ആപ്പ് നമ്പറിലേക്ക് അയക്കാവുന്നതാണ്.

ശുഭയാത്രയുടെ ഭാഗമായാണ് പോലീസ് വാട്‌സ് ആപ്പ് നമ്പര്‍ പൊതുജനങ്ങള്‍ക്കായി നല്‍കിയിട്ടുള്ളത്.
 Kasaragod, Kerala, Police, Road, Accident, Whatsapp Group, Mobile Number, 9747001099.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Kerala, Police, Road, Accident, Whatsapp Group, Mobile Number, 9747001099.