Follow KVARTHA on Google news Follow Us!
ad

ആത്മഹത്യ ചെയ്യാനായി കമിതാക്കള്‍ ഒത്തുചേര്‍ന്നു; കാമുകിയെ കഴുത്തറുത്ത് കൊന്ന് കാമുകന്‍ പോലീസില്‍ കീഴടങ്ങി

മുംബൈ: (www.kvartha.com 30/06/2015) ആത്മഹത്യ ചെയ്യാനാണ് ആ കമിതാക്കള്‍ ഒത്തുചേര്‍ന്നത്. Mumbai, Lover, Slit throat, Surrendered,

മുംബൈ: (www.kvartha.com 30/06/2015) ആത്മഹത്യ ചെയ്യാനാണ് ആ കമിതാക്കള്‍ ഒത്തുചേര്‍ന്നത്. എന്നാല്‍ സംഭവിച്ചത് തികച്ചും അപ്രതീക്ഷിതം. കാമുകിയുടെ കഴുത്തറുത്ത് കൊന്ന് കാമുകന്‍ പോലീസില്‍ കീഴടങ്ങി. മുംബൈയിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്.

കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു പ്രശാന്ത് സാവന്തും (26) ഏകത തല്വദ്കറും (24). ഈവന്റ് മാനേജരാണ് പ്രസാദ്. ഒരിക്കല്‍ അയല്‍ വാസികളായിരുന്ന ഇരുവരും പരസ്പരം പ്രണയത്തിലാവുകയായിരുന്നു.

എന്നാല്‍ പ്രസാദിനെ അംഗീകരിക്കാന്‍ ഏകതയുടെ വീട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് ഇരുവരും ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.

Mumbai, Lover, Slit throat, Surrendered,
കഴിഞ്ഞ ദിവസം വൈകിട്ട് 7.15നാണ് ഇരുവരും ദീപക് ജ്യോതി സൊസൈറ്റിക്ക് പുറത്ത് ഒത്തുചേര്‍ന്നത്. ഈ സമയത്ത് കൈയ്യില്‍ കരുതിയിരുന്ന കത്തി പുറത്തെടുത്ത് പ്രസാദ് ഏകതയുടെ കഴുത്തറുക്കുകയായിരുന്നു. തുടര്‍ന്നിയാള്‍ കലചോവ്കി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.

ഏകതയെ ഉടനെ കെ.ഇ.എം ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അതേസമയം പ്രസാദ് കഴിഞ്ഞ 15 ദിവസമായി കൊലപാതകത്തിനുപയോഗിച്ച കത്തി കൈവശം സൂക്ഷിച്ചിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതൊരു ആസൂത്രിത കൊലപാതകമാണെന്നും പോലീസ് പറയുന്നു.

സംഭവം നടക്കുമ്പോള്‍ പ്രസാദ് മദ്യലഹരിയിലായിരുന്നു.

SUMMARY: Mumbai: Unable to find acceptance from his girlfriend's family, a 26-year-old murdered her and then surrendered to the local police. The star-crossed couple had originally met so they could commit suicide together, but instead, the accused slit the girl's throat and killed her.

Keywords: Mumbai, Lover, Slit throat, Surrendered,