Follow KVARTHA on Google news Follow Us!
ad

ഉഷ്ണക്കാറ്റ്‌; പാകിസ്ഥാനില്‍ മരണ സംഖ്യ 1300 കവിഞ്ഞു

പാകിസ്ഥാനില്‍ ഒരാഴ്ച്ചയായി നീണ്ടു നില്‍ക്കുന്ന ഉഷ്ണക്കാറ്റില്‍ 1330ല്‍ അധികം ആളുകള്‍ മരണമടഞ്ഞതായി. More than 1330 peoples died in Pakistan due to severe heatwave.
ഇസ്ലാമബാദ്: (www.kvartha.com 30/06/2015) പാകിസ്ഥാനില്‍ ഒരാഴ്ച്ചയായി നീണ്ടു നില്‍ക്കുന്ന ഉഷ്ണക്കാറ്റില്‍ 1330ല്‍ അധികം ആളുകള്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ട്.

ഒരു ലക്ഷത്തില്‍ അധികം ആളുകളെ ഉഷ്ണക്കാറ്റ്‌ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഇത് വരെ റിപ്പോര്‍ട്ട് ചെയ്ത 1332 മരണങ്ങളില്‍ 1234ഉം കറാച്ചിയിലാണ് സംഭവിച്ചത്. ബാക്കിയുള്ള 98 മരണങ്ങള്‍ സിന്ത് പ്രവിശ്യയിലെ വിവിധ ജില്ലകളിലാണ് ഉണ്ടായത്.

ഒരു ലക്ഷത്തിലധികം ആളുകളുടെ ആരോഗ്യത്തെ ഉഷ്ണക്കാറ്റ്‌ ദോഷകരമായി ബാധിച്ചതായി സിന്ത് വിവരാവകാശ മന്ത്രി ഷര്‍ജീല്‍ ഇമാം മേമന്‍ വ്യക്തമാക്കി.

അതേസമയം ആശുപത്രികളില്‍ ഇപ്പോഴും പക്ഷാഘാതമേറ്റ് നിരവധി പേര്‍ ചികിത്സ തേടുന്നുണ്ടെന്ന്‍ ഉയര്‍ന്ന ആരോഗ്യ പ്രവര്‍ത്തകന്‍ പറഞ്ഞു.
Heatwave, Death, Pakistan

SUMMARY: More than 1330 peoples died in Pakistan due to severe heatwave. Around one lakh peoples has been affected by the heatwaves in different regions in the country.

Keywords: Heatwave, Death, Pakistan