Follow KVARTHA on Google news Follow Us!
ad

എല്‍ ഡി എഫ് പ്രചാരണത്തിനിറങ്ങിയതിന് പ്രതികാരം; ഗണേഷ്‌കുമാറിന്റെ വീടിന് നേരെ കല്ലേറ്

അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി Police, Congress, R.Balakrishna Pillai, Kerala,
പത്താനാപുരം: (www.kvartha.com30/06/2015) അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശബരീനാഥ് വിജയിച്ചതിനു തൊട്ടുപിന്നാലെ മുന്‍മന്ത്രി ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീടിന് നേരെ കല്ലേറ്. ഒരു സംഘം കെഎസ് യു പ്രവര്‍ത്തകരാണ് ഗണേഷിന്റെ പത്തനാപുരത്തെ വീടിന് നേരെ കല്ലെറിഞ്ഞത്.

Police, Congress, R.Balakrishna Pillai,വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിട്ടും അക്രമികള്‍ പിരിഞ്ഞ് പോകാതിരുന്നത് സ്ഥലത്ത്
സംഘര്‍ഷാവസ്ഥയുണ്ടാക്കി. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വേണ്ടി ഗണേഷ് കുമാറും ബാലകൃഷ്ണ പിള്ളയും പ്രചാരണത്തിന് ഇറങ്ങിയിരുന്നു.

ഇതിലുള്ള വൈരാഗ്യമാണ് കെഎസ് യു പ്രവര്‍ത്തകരുടെ ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. കല്ലേറിനെത്തുടര്‍ന്ന് ഗണേഷ് കുമാറിന്റെ വീടിന് പോലീസ് പ്രത്യേക കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Also Read: 
നിത്യാനന്ദാ വിദ്യാകേന്ദ്രം അഴിമതികേസില്‍ പ്രതിയായ പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ ബന്ദിയാക്കി; അനിശ്ചിതകാല പഠിപ്പുമുടക്ക്

Keywords: Police, Congress, R.Balakrishna Pillai, Kerala.