Follow KVARTHA on Google news Follow Us!
ad

അരുവിക്കര വിജയം: നേതാക്കള്‍ക്ക് ഇങ്ങനെയൊക്കെ പറയാം

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പിതാവിന്റെ പാത പിന്തുടര്‍ന്ന് വന്‍ ഭൂരിപക്ഷത്തോടെ Thiruvananthapuram, Oommen Chandy, Pinarayi vijayan, V.S Achuthanandan, G. Karthikeyan, Kerala,
തിരുവനന്തപുരം: (www.kvartha.com30/06/2015) അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പിതാവിന്റെ പാത പിന്തുടര്‍ന്ന് വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച ശബരീനാഥന് മുതിര്‍ന്ന നേതാക്കളുടെ അഭിനന്ദനം. മുന്‍ സ്പീക്കര്‍ ജി  കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്നാണ് അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്.

യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥിനെ തന്നെ നിര്‍ത്തുകയും ചെയ്തു. പിതാവിന്റെ പാത പിന്തുടര്‍ന്ന് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശബരിക്ക് ഒടുവില്‍ അതിനുള്ള പ്രതിഫലം കിട്ടുകയും ചെയ്തു.

വിജയത്തെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍ ഇങ്ങനെയാണ്.  ശബരീനാഥിന്റേത് തിളക്കമാര്‍ന്ന വിജയമാണെന്നും , ഇത് യു ഡി എഫ് ഭരണത്തിന്റെ വിലയിരുത്തലാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. യുഡിഎഫിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണു വിജയത്തിനു പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അരുവിക്കരയില്‍ വിജയിക്കാനായി യുഡിഎഫ്  നേതാക്കള്‍ ഒറ്റക്കെട്ടായി അണിനിരന്നു. നേതാക്കളുടെ യോജിച്ച പ്രവര്‍ത്തനത്തിനു കിട്ടിയ അംഗീകാരമാണ് ഈ വിജയം.  എണ്ണയിട്ട യന്ത്രംപോലെയാണ്  യുഡിഎഫ് നേതാക്കള്‍ പ്രവര്‍ത്തിച്ചത്. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മെഷീനറിയും ശക്തമായി പ്രവര്‍ത്തിച്ചുവെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

യു ഡി എഫിനെ തര്‍ക്കാന്‍ നിരവധി ആക്ഷേപങ്ങളും ആരോപണങ്ങളും വിവാദങ്ങളും പ്രതിപക്ഷം പ്രചാരണത്തിനിടെ ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതില്‍ ഒരു ശതമാനമെങ്കിലും  ശരിയുണ്ടെങ്കില്‍ അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നു വിശ്വസിക്കുന്നയാളാണു താന്‍.
ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷമുണ്ടായ എല്ലാ തെരഞ്ഞെടുപ്പിലും വിജയിച്ചിട്ടുണ്ട്. പിറവം, നെയ്യാറ്റിന്‍കര ഇപ്പോള്‍ അരുവിക്കരയിലും വിജയം ആവര്‍ത്തിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുപോലും കിട്ടില്ലെന്നാണ് എല്‍ഡിഎഫ് പറഞ്ഞത്. എന്നാല്‍ 12 സീറ്റിലും ജയിക്കുകയുണ്ടായി.

അതേസമയം അരുവിക്കരയില്‍ യുഡിഎഫ് നേടിയ വിജയം അഴിമതിപ്പണം വിതരണം ചെയ്തു നേടിയതാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. അരുവിക്കര തെരഞ്ഞെടുപ്പു ഫലം സംബന്ധിച്ചു മാധ്യമങ്ങളോടു സംസാരിച്ച വി എസ് അഴിമതിയിലൂടെ ഉണ്ടാക്കിയ നിരവധി കോടി രൂപ അരുവിക്കരയില്‍ വിതരണം ചെയ്തു നേടിയ വിജയമാണെന്ന് പറഞ്ഞു. ന്യൂനപക്ഷ പ്രീണനം നടത്തിയതിന്റെ ഫലമായി ബിജെപിക്ക് തെരഞ്ഞെടുപ്പ് അനുകൂലമായതിനെ തുടര്‍ന്നാണ് യുഡിഎഫിന് ജയിക്കാന്‍ കഴിഞ്ഞത്. ജനങ്ങള്‍  ഇത്തരം അഴിമതിവീരന്മാരെ ശക്തമായി കൈകാര്യം ചെയ്യുന്നതിന് തയാറാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

Thiruvananthapuram, Oommen Chandy, Pinarayi vijayan, V.S Achuthanandan,അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. ആസൂത്രിതമായ രീതിയില്‍ യു.ഡി.എഫ് പണമിറക്കിക്കൊണ്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ അരുവിക്കരയില്‍ കാണാന്‍ കഴിഞ്ഞുവെന്നും  ചട്ടങ്ങളും നടപടികളും ലംഘിച്ച് നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമാണ് യു ഡി എഫിന്റെ ഈ വിജയമെന്നും പിണറായി പറഞ്ഞു.

എന്നാല്‍ അരുവിക്കരയിലെ യു.ഡി.എഫിന്റെ വിജയം കേരളത്തിലെ മുഴുവന്‍ ജനവികാരമായി
കാണാനാവില്ല. പ്രബലമായ സാമൂഹ്യ ശക്തികളില്‍ ചിലതിനെ വിലക്കെടുക്കാനും സ്വാധീനിക്കാനും കഴിഞ്ഞതിന്റെ പ്രതിഫലനമാണ് യു.ഡി.എഫിന്റെ വിജയം കാണിക്കുന്നത്. തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തി കൂടുതല്‍ നടപടികള്‍ സ്വീകരിച്ച് എല്‍.ഡി.എഫിനെ ശക്തിപ്പെടുത്തി മുന്നോട്ട് പോവുമെന്നും പിണറായി പറഞ്ഞു.
Thiruvananthapuram, Oommen Chandy, Pinarayi vijayan, V.S Achuthanandan, G. Karthikeyan,

Also Read: 
ബധിരവിദ്യാര്‍ത്ഥിക്ക് പ്രിന്‍സിപ്പലിന്റെ ക്രൂരമര്‍ദനം; എസ്.എം.എസിന് പരാതി

Keywords: Thiruvananthapuram, Oommen Chandy, Pinarayi vijayan, V.S Achuthanandan, G. Karthikeyan, Kerala.