Follow KVARTHA on Google news Follow Us!
ad

വിഷമേല്‍ക്കാതിരിക്കാന്‍ യുവാവ് കടിച്ച പാമ്പിന്റെ തല കടിച്ചുതിന്നു

വിഷമേല്‍ക്കാതിരിക്കാന്‍ യുവാവ് തന്നെ കടിച്ച പാമ്പിന്റെ തല കടിച്ചുതിന്നു .ഝാര്‍ഖണ്ഡിലെ hospital, Treatment, National,
റാഞ്ചി: (www.kvartha.com 30/06/2015) വിഷമേല്‍ക്കാതിരിക്കാന്‍ യുവാവ് തന്നെ കടിച്ച പാമ്പിന്റെ തല കടിച്ചുതിന്നു .ഝാര്‍ഖണ്ഡിലെ സിംഡെഗ ജില്ലയില്‍ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. അനില്‍ ബാഗേ എന്ന യുവാവാണ് സാഹസത്തിന് മുതിര്‍ന്ന് വാര്‍ത്തയില്‍ ഇടംപിടിച്ചത്.

കഴിഞ്ഞദിവസം വീടിനുസമീപത്തുകൂടി നടക്കുകയായിരുന്ന അനിലിനെ പാമ്പ് കടിക്കുകയായിരുന്നു. എന്നാല്‍ മറ്റൊന്നുമാലോചിക്കാതെ  ഉടന്‍ യുവാവ് കടിച്ചപാമ്പിനെ പിടിച്ച് അതിന്റെ തല കടിച്ചുമുറിച്ച് ചവച്ചരക്കുകയായിരുന്നു.  പിന്നീട് പാമ്പിനെ കഴുത്തില്‍ ചുറ്റി നേരെ ചെന്നത് അടുത്തുളള ആശുപത്രിയിലേക്കും. അവിടുന്ന്  ചികിത്സ തേടുകയും ചെയ്തു.

കടിച്ച പാമ്പിനെ തിരിച്ചുകടിച്ചാല്‍ വിഷമേല്‍ക്കില്ലെന്നാണ് ഈ പ്രദേശത്ത് നിലനില്‍ക്കുന്ന വിശ്വാസം. ഇത് തനിക്കും പ്രചോദനമായെന്നാണ്  അനില്‍ പറയുന്നത്. പാമ്പിനെ ജീവനോടെ കടിച്ചുതിന്നതോടെ അനില്‍ ഇപ്പോള്‍ ഹീറോയായിരിക്കയാണ്.
An eye for an eye: This guy chewed snake's head after the reptile bit him!, Hospital, Treatment, National.


Keywords: An eye for an eye: This guy chewed snake's head after the reptile bit him!, Hospital, Treatment, National.