Follow KVARTHA on Google news Follow Us!
ad

റാസല്‍ ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ 2 മലയാളികളുടെ ജീവന്‍ പൊലിഞ്ഞു

റാസല്‍ ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുമലയാളികളുടെ ജീവന്‍ പൊലിഞ്ഞു. റാസല്‍ഗാമ hospital, Treatment, Gulf,
റാസല്‍ ഖൈമ: (www.kvartha.com30/06/2015) റാസല്‍ ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുമലയാളികളുടെ ജീവന്‍ പൊലിഞ്ഞു. റാസല്‍ ഖൈമ അല്‍ഗെയിലില്‍ തിങ്കളാഴ്ച വൈകിട്ട് നാലമണിയോടെയുണ്ടായ വാഹനാപകടത്തിലാണ് രണ്ടു മലയാളികള്‍ കൊല്ലപ്പെട്ടത്. വളാഞ്ചേരി സ്വദേശി സിദ്ദിഖ്(38), കൂടല്ലൂര്‍ സ്വദേശി വിനോദ്കുമാര്‍ (34) എന്നിവരാണ് മരിച്ചത്.

അപകടം നടന്ന സ്ഥലത്തുവെച്ചുതന്നെ ഇരുവരും മരിച്ചിരുന്നു. അല്‍ഗയിലില്‍ ടിപ്പര്‍ ലോറിയ്ക്കു പിറകില്‍
2 Keralites killed, 2 injured in UAE accident, Hospital, Treatment,
ഇവര്‍ സഞ്ചരിച്ചിരുന്ന കാറിടിച്ചാണ് അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന പാല, കണ്ണൂര്‍ സ്വദേശികളായ രണ്ടുപേരെ റാക് സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതില്‍ ഒരാളുടെ നില അതീവഗുരുതരമാണ്. അല്‍ഗയില്‍ എന്ന മലയോരപ്രദേശത്തെ വിജനമായ റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. ഇത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമായെന്ന് സമീപവാസികള്‍ പറഞ്ഞു.

Also Read:
നിത്യാനന്ദാ വിദ്യാകേന്ദ്രം അഴിമതികേസില്‍ പ്രതിയായ പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ ബന്ദിയാക്കി; അനിശ്ചിതകാല പഠിപ്പുമുടക്ക്
Keywords: 2 Keralites Died, 2 injured in UAE accident, Hospital, Treatment, Gulf.