Follow KVARTHA on Google news Follow Us!
ad

ഇമ്രാന്‍ ഹാഷ്മിയെ പോലെ ചുംബിക്കണോ? എന്നാലിതാ ആ രഹസ്യം

മുംബൈ: (www.kvartha.com 31/05/2015) സീരിയല്‍ ചുംബകന്‍ എന്ന പേരിലാണ് ഇ മ്രാന്‍ ഹാഷ്മി അറിയപ്പെടുന്നത്. Emraan Hashmi, Bollywood, Kissing, Hamari Adhoori Kahani
മുംബൈ: (www.kvartha.com 31/05/2015) സീരിയല്‍ ചുംബകന്‍ എന്ന പേരിലാണ് ഇ മ്രാന്‍ ഹാഷ്മി അറിയപ്പെടുന്നത്. ചുംബന സീനുകള്‍ വളരെ നന്നാകാനായി അദ്ദേഹം ചില പൊടിക്കൈകള്‍ ചെയ്യും. ബെറികള്‍ (ചെറിയ പഴവര്‍ഗം) ഉപേക്ഷിക്കുകയാണ് അതിലൊന്ന്. ഇത്തരം പഴങ്ങള്‍ അലര്‍ജിയുണ്ടാക്കുമെന്നതിനാലാണിത്.

ഫറാഹ് കി ദവാത് എന്ന ടിവി ഷോയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഹാഷ്മി ഈ രഹസ്യങ്ങള്‍ പറഞ്ഞത്. ബെറികള്‍ ഒഴിവാക്കുമെങ്കിലും ചുംബന സീനിന് തൊട്ടുമുന്‍പ് വെളുത്തുള്ളി കഴിക്കുമെന്നും ഈ താരം പറയുന്നു. നടിമാര്‍ പെട്ടെന്ന് ചുംബനം അവസാനിപ്പിക്കാനാണത്രേ ഇത്. എന്നാല്‍ ആ നടിമാരുടെ പേര് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല (ഭാഗ്യം!).
Emraan Hashmi, Bollywood, Kissing, Hamari Adhoori Kahani

ഏറ്റവും മനോഹരമായ ചുംബനം ഒരു പട്ടിയുടേതാണെന്നും ഹാഷ്മി പറയുന്നു. ഹാഷ്മിയുടെ വളര്‍ത്തുനായ മുഖത്ത് സ്‌നേഹത്താല്‍ നക്കിയ നിമിഷമാണതെന്നും താരം പറയുന്നു.

മോഹിത് സൂരിയുടെ ചിത്രമായ ഹമാരി അധൂരി കഹാനിയാണ് ഇ മ്രാന്‍ ഹാഷ്മിയുടെ പുതിയ ചിത്രം. ഇതില്‍ വിദ്യാബാലനാണ് നായിക.

SUMMARY: Emraan Hashmi earned the title of Bollywood's 'serial kisser', but the actor says he sticks to a pre-kissing ritual to get a scene right - he avoids berries!

Keywords: Emraan Hashmi, Bollywood, Kissing, Hamari Adhoori Kahani