Follow KVARTHA on Google news Follow Us!
ad

കാമുകനുമായി ഉടക്കി യുവതി ജനലിലൂടെ പുറത്തേയ്ക്ക്! ദുബൈ പോലീസിനെ മുള്‍മുനയില്‍ നിര്‍ത്തി നാടകീയ നിമിഷങ്ങള്‍

ദുബൈ: (www.kvartha.com 31/05/2015) ദുബൈ പോലീസിനെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തി ബ്രസീലിയന്‍ യുവതിയുടെ ആത്മഹത്യാശ്രമം.UAE, brazilian woman, Window, Suicide attempt, Dubai police,
ദുബൈ: (www.kvartha.com 31/05/2015) ദുബൈ പോലീസിനെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തി ബ്രസീലിയന്‍ യുവതിയുടെ ആത്മഹത്യാശ്രമം. കാമുകനുമായി ഉടക്കിയ യുവതി എട്ടാം നിലയില്‍ നിന്നും താഴേക്ക് ചാടാനായി അപാര്‍ട്ട്‌മെന്റിന്റെ ജനലിലൂടെ പുറത്തുകടക്കുകയായിരുന്നു.

അല്‍ ഖൂസിലെ അല്‍ ഖൈല്‍ ഗേറ്റിലെ ബഹുനില കെട്ടിടത്തിലാണ് സംഭവം നടന്നത്. രാവിലെ എട്ട് മണിയോടെയാണ് യുവതിയെ അപാര്‍ട്ട്‌മെന്റിന്റെ ജനലിന് പുറത്ത് കണ്ടതെന്ന് ഒരു ദൃക്‌സാക്ഷി പറയുന്നു. ഇതേകെട്ടിടത്തിലെ സുരക്ഷ ഗാര്‍ഡാണ് യുവതിയെ ആദ്യമായി കണ്ടത്.

UAE, brazilian woman, Window, Suicide attempt, Dubai police,


UAE, brazilian woman, Window, Suicide attempt, Dubai police,
ആദ്യമവള്‍ ചില ടീബാഗുകള്‍ താഴേക്കിട്ടു. കുട്ടികളായിരിക്കും എറിഞ്ഞതെന്നായിരുന്നു ഞാന്‍ കരുതിയത്. ഞാന്‍ മുകളിലേയ്ക്ക് നോക്കിയപ്പോള്‍ വസ്ത്രങ്ങളും മറ്റും താഴേക്ക് വന്നു. ഈ യുവതി സെക്യൂരിറ്റി, സെക്യൂരിറ്റ് എന്ന് അലറി വിളിക്കുന്നുമുണ്ടായി. താഴേക്കെറിഞ്ഞ കൂട്ടത്തില്‍ കന്യാമറിയത്തിന്റെ ഒരു ചില്ലിട്ട ചിത്രവും ഒരു ജോഡി ഹൈഹീല്‍ഡ് ചെരിപ്പും ഒരു മൊബൈല്‍ ഫോണുമുണ്ടായിരുന്നു സുരക്ഷ ഗാര്‍ഡ് പറഞ്ഞു.

ഇതിനിടയില്‍ കാമുകന്‍ താഴെ പാര്‍ക്കിംഗിലെത്തി യുവതിയോട് താഴേക്ക് ചാടരുതെന്ന് പറയുന്നുണ്ടായിരുന്നു. അപാര്‍ട്ട്‌മെന്റിന്റെ ഉള്ളില്‍ നിന്നും കുറ്റിയിട്ട ശേഷമാണ് യുവതി ജനലിലൂടെ പുറത്തുകടന്നത്.

UAE, brazilian woman, Window, Suicide attempt, Dubai police,
പോലീസിനെ വിളിക്കാനും കാമുകനെ അറസ്റ്റുചെയ്യാനും അവളെന്നോട് പറഞ്ഞു. അവന്റെ ഷര്‍ട്ട് അഴിച്ചെടുത്ത് അവള്‍ക്ക് നല്‍കാനും അവള്‍ പറയുന്നുണ്ടായി. എന്നാല്‍ ഞാന്‍ തിരിച്ച് പറഞ്ഞതൊന്നും അവള്‍ ശ്രദ്ധിച്ചില്ല. മുറിയുടെ വാതില്‍ തുറക്ക്, പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാമെന്ന് ഞാന്‍ പറഞ്ഞുകൊണ്ടിരുന്നു.

ഇതിനിടെ പോലീസും ആംബുലന്‍സുമെത്തി. സമീപത്തെ അപാര്‍ട്ട്‌മെന്റുകളില്‍ നിന്നുള്ളവര്‍ തടിച്ചുകൂടി. യുവതിയുടെ അപാര്‍ട്ട്‌മെന്റിനോട് ചേര്‍ന്നുള്ള മുറിയുടെ ജനലിലൂടെ പോലീസ് അവരോട് സംസാരിച്ചു. മണിക്കൂറുകളോളം പോലീസിനേയും ദൃക്‌സാക്ഷികളേയും മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമാണ് യുവതി ജനലിലൂടെ അകത്തേയ്ക്ക് കടന്ന് അപാര്‍ട്ട്‌മെന്റിന്റെ വാതില്‍ തുറന്നത് ഗാര്‍ഡ് കൂട്ടിച്ചേര്‍ത്തു.

UAE, brazilian woman, Window, Suicide attempt, Dubai police,
ഈ സമയത്ത് യുവതി ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു. പോലീസ് ഉടനെ യുവതിയെ ശെയ്ഖ് റാശിദ് ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. അവശ്യചികില്‍സ നല്‍കിയ ശേഷം അവരെ ബര്‍ ദുബൈയിലെ പോലീസ് ഡിറ്റെന്‍ഷന്‍ സെന്ററിലേയ്ക്ക് മാറ്റി.

ചില വ്യക്തിപരവും സാമ്പത്തീക പ്രശ്‌നങ്ങളും മൂലമാണ് കാമുകനുമായി വഴക്കിട്ടതെന്ന് യുവതി പറഞ്ഞു. യുവാവ് തന്നെ അസഭ്യം പറഞ്ഞതോടെ യുവതി അയാളെ പുറത്താക്കി വാതില്‍ അടയ്ക്കുകയായിരുന്നു. സംഭവസമയം യുവതി മദ്യലഹരിയിലായിരുന്നു. യുവതിക്കെതിരെ ആത്മഹത്യാശ്രമത്തിന് പോലീസ് കേസെടുത്തു.

SUMMARY: Dubai - High tension prevailed for hours at a gated community in Dubai on Saturday, following a suicide bid by a young Brazilian woman, who tried to jump through the window of an eighth floor apartment.

Keywords: UAE, brazilian woman, Window, Suicide attempt, Dubai police,