Follow KVARTHA on Google news Follow Us!
ad

നിങ്ങള്‍ ദുബൈ മെട്രോയിലോ ബസിലോ യാത്ര ചെയ്യുന്നവരാണോ? ബസില്‍ കയറാന്‍ ഓടാറുണ്ടോ? അറിയൂ, പോക്കറ്റിലെ പണം കളയുന്ന 18 പ്രവൃത്തികള്‍

ദുബൈ: (www.kvartha.com 31/05/2015) നിങ്ങള്‍ ദുബൈയിലെ പൊതുഗതാഗതം ഉപയോഗിക്കുന്നവരാണോ? UAE, Dubai, RTA, Metro, Bus, Train,
ദുബൈ: (www.kvartha.com 31/05/2015) നിങ്ങള്‍ ദുബൈയിലെ പൊതുഗതാഗതം ഉപയോഗിക്കുന്നവരാണോ? മെട്രോയിലോ ബസിലോ യാത്ര ചെയ്യുമ്പോള്‍ നിങ്ങള്‍ സമീപത്തെ ഒഴിഞ്ഞ സീറ്റില്‍ കാല്‍ കയറ്റി വെക്കാറുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് 100 ദിര്‍ഹം ചിലവാകും. ദുബൈയിലെ പൊതുഗതാഗതത്തില്‍ ശ്രദ്ധിക്കേണ്ട നിസാര പ്രവൃത്തികള്‍ അറിഞ്ഞില്ലെങ്കില്‍ പോക്കറ്റിലെ പണം പിഴയായി അടയ്‌ക്കേണ്ടിവരും.

1. സമീപത്തെ ഒഴിഞ്ഞ സീറ്റില്‍ കാല്‍ കയറ്റിവെച്ചാല്‍ 100 ദിര്‍ഹം പിഴയൊടുക്കേണ്ടതായി വരും.

2. മൃഗങ്ങളോ വളര്‍ത്തുമൃഗങ്ങളുമായോ യാത്ര ചെയ്യുന്നത് അനുവദനീയമല്ല. പാശ്ചാത്യസന്ദര്‍ശകര്‍ക്ക് അറിവ് പോലുമില്ലാത്ത ഒരു കാര്യമാണിത്. 100 ദിര്‍ഹമാണിതിന് പിഴ. എന്നാല്‍ കാഴ്ചയില്ലാത്തവര്‍ക്ക് ഗൈഡ് നായ്ക്കളെ കൊണ്ടുപോകുന്നത് അനുവദനീയമാണ്.

3. ബസിലോ മെട്രോയിലോ മറ്റൊരാളുടെ നോള്‍ കാര്‍ഡ് ഉപയോഗിക്കുന്നത് കുറ്റകരമാണ്. 200 ദിര്‍ഹമാണ് പിഴ.

4. ഇന്‍സ്‌പെക്ടറുമായി വാക്കേറ്റത്തിലേര്‍പ്പെടാതിരിക്കുക. പിഴ 200 ദിര്‍ഹം.

5. പൊതുഗതാഗത്തില്‍ കയറുമ്പോള്‍ നോള്‍ കാര്‍ഡ് സ്വൈപ് ചെയ്യാതിരുന്നാല്‍ 200 ദിര്‍ഹം പിഴയടയ്‌ക്കേണ്ടിവരും.

6. ഇന്‍സ്‌പെക്ടര്‍ ആവശ്യപ്പെടുമ്പോള്‍ നോള്‍ കാര്‍ഡ് നല്‍കിയില്ലെങ്കില്‍ 200 ദിര്‍ഹം പിഴ നല്‍കണം.

7. ബസ് കാത്തുനില്‍ക്കുമ്പോള്‍ ഉറങ്ങിയാല്‍ 300 ദിര്‍ഹമാണ് പിഴ.

8. ബസിലോ ട്രെയിനിലോ ഏന്തെങ്കിലും വില്‍ക്കുകയോ പ്രമോട്ട് ചെയ്യുകയോ ചെയ്താല്‍ 200 ദിര്‍ഹം പിഴയടയ്‌ക്കേണ്ടിവരും.

9. മൂര്‍ച്ചയേറിയ, അപകടകരമായ ആയുധങ്ങളുമായി യാത്ര ചെയ്യരുത്. ചെയ്താല്‍ 1000 ദിര്‍ഹം പിഴ.

10. മദ്യവുമായി യാത്ര ചെയ്യരുത്. 500 ദിര്‍ഹം പിഴയാണ് പിടിയ്ക്കപ്പെട്ടാല്‍ ഒടുക്കേണ്ടിവരിക.

11. ബസിലേയോ ട്രയിനിലേയോ സീറ്റുകള്‍ നശിപ്പിക്കുകയോ വാഹനത്തിന് കേടുപാടുകള്‍ വരുത്തുകയോ ചെയ്താല്‍ 2000 ദിര്‍ഹം പിഴ.

12. പൊതുഗതാഗത സംവിധാനത്തില്‍ തുപ്പുകയോ വൃത്തികേടാക്കുകയോ ചെയ്താല്‍ 200 ദിര്‍ഹം പിഴ.

13. ബസിലോ ട്രെയിനിലോ കയറാന്‍ ഓടിയാല്‍ 100 ദിര്‍ഹം പിഴ.

14. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചാല്‍ 100 ദിര്‍ഹം പിഴ.

15. പുകവലിച്ചാല്‍ 200 ദിര്‍ഹം.

16. തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ 100 ദിര്‍ഹം പിഴ.

17. െ്രെഡവറുടെ ശ്രദ്ധതിരിച്ചാല്‍ 200 ദിര്‍ഹം പിഴ.


18. മറ്റ് യാത്രക്കാരെ ശല്യം ചെയ്താല്‍ 100 ദിര്‍ഹം പിഴ.

SUMMARY: Dubai: Do you have the habit of resting your feet on a seat in the Metro or bus? If you do, then be ready to pay the price!

Keywords: UAE, Dubai, RTA, Metro, Bus, Train,