Follow KVARTHA on Google news Follow Us!
ad

ബീഫ് നിരോധനം സാമുദായിക ഐക്യത്തിന് സഹായിക്കുമെന്ന് ഷാനവാസ് ഹുസൈന്‍

മുസ്ലിങ്ങള്‍ ബീഫ് നിരോധനത്തിന് പിന്തുണച്ചാല്‍ അത് രാജ്യത്ത് സാമുദായിക ഐക്യത്തിന് സഹായിക്കുമെന്ന. BJP leader Shahnawaz Hussain says that Beef ban helps to create communal harmony

ന്യൂഡല്‍ഹി: (www.kvartha.com 31/05/2015) മുസ്ലിങ്ങള്‍ ബീഫ് നിരോധനത്തിന് പിന്തുണച്ചാല്‍ അത് രാജ്യത്ത് സാമുദായിക ഐക്യത്തിന് സഹായിക്കുമെന്ന ബിജെപി നേതാവ് ഷാനവാസ് ഹുസൈന്‍റെ പ്രസ്താവന വിവാദമാകുന്നു.

“പൊതുജന താല്പര്യം പരിഗണിച്ചാണ് സര്‍ക്കാര്‍ പല തീരുമാനങ്ങളും കൈക്കൊള്ളുന്നത്. മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് ബീഫ് നിരോധിച്ചതും ഇത്തരത്തില്‍ പൊതുജന വികാരം കണക്കിലെടുത്താണ്” ഹുസൈന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

“മറ്റ് സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ ബീഫ് നിരോധനം നടപ്പിലാക്കാന്‍ മുസ്ലിങ്ങള്‍ മുന്‍കൈയ്യെടുക്കണം. ഇത് രാജ്യത്ത് സാമുദായിക ഐക്യം ഉറപ്പ് വരുത്തും”, അദ്ദേഹം പറഞ്ഞു.

ബീഫ് കഴിക്കേണ്ടവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന കേന്ദ്ര മന്ത്രി മുഖ്തര്‍ അബ്ബാസ് നഖ്‌വിയുടെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ “ആരുടേയും വൈകാരികതയെ വേദനിപ്പിക്കാന്‍ നാം ഉദ്ദേശിക്കുന്നില്ല. ആരെയും പാകിസ്ഥാനിലേക്ക് അയക്കാന്‍ നമുക്ക് അധികാരമില്ല. അഥവാ പോകാന്‍ പറഞ്ഞാല്‍ തന്നെ ആരും അങ്ങനെ ചെയ്യണമെന്നില്ല. മാത്രമല്ല അത്തരമൊരു ഉത്തരവിറക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. സംസ്ഥാനത്ത് സാമുദായിക ഐക്യം കൊണ്ടുവരാനാണ് മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചത്” എന്നായിരുന്നു ഹുസൈന്‍റെ പ്രതികരണം.
BJP, Communal Harmony, Beef ban, Government, Public

SUMMARY: BJP leader Shahnawaz Hussain says that Beef ban helps to create communal harmony in India. The considers the emotion of public before imposing such laws.

Keywords: BJP, Communal Harmony, Beef ban, Government, Public