Follow KVARTHA on Google news Follow Us!
ad

ഹൂതി വിമതര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ സൗദി ദശലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തു: അലി അബ്ദുല്ല സാലേഹ്

Yemen, Ex President, Ali Abdullah ദുബൈ: (www.kvartha.com 30/05/2015) വിമതര്‍ക്കൊപ്പം നില്‍ക്കാന്‍ സൗദി അറേബ്യ വാഗ്ദാനം ചെയ്ത ദശലക്ഷകണക്കിന് ഡോളറുകള്‍ താന്‍ നിരസിച്ചുവെന്ന് യെമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലേഹ്. Saleh, Saudi Arabia, Houthi Rebels,
ദുബൈ: (www.kvartha.com 30/05/2015) വിമതര്‍ക്കൊപ്പം നില്‍ക്കാന്‍ സൗദി അറേബ്യ വാഗ്ദാനം ചെയ്ത ദശലക്ഷകണക്കിന് ഡോളറുകള്‍ താന്‍ നിരസിച്ചുവെന്ന് യെമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലേഹ്. ബെയ്‌റൂട്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ മയാദീന്‍ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സാലേഹ് ഇക്കാര്യം പറഞ്ഞത്.

ഞങ്ങള്‍ക്കൊപ്പം നിന്നാല്‍ ഞങ്ങള്‍ ദശലക്ഷക്കണക്കിന് ഡോളറുകള്‍ തരാമെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ താന്‍ ആ ഓഫര്‍ നിരസിച്ചുവെന്നും സാലേഹ് പറയുന്നു.

യെമനിലെ സൗദി അംബാസഡറാണ് ഓഫറുമായി തന്നെ സമീപിച്ചത്. മുസ്ലീം ബ്രദര്‍ഹുഡിനും പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിക്കുമൊപ്പം നില്‍ക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
Yemen, Ex President, Ali Abdullah Saleh, Saudi Arabia, Houthi Rebels,

എന്നാല്‍ ദേശീയ ഐക്യത്തിനാണെന്റെ പിന്തുണയെന്ന് ഞാന്‍ പറഞ്ഞു സാലേഹ് പറഞ്ഞു. ഹുതികളുമായുള്ള ഞങ്ങളുടെ അഭിപ്രായവിത്യാസം ആശയപരമല്ല, മറിച്ച് ഭരണപരമാണ് ഒന്‍പത് വര്‍ഷം നീണ്ടുനിന്ന വിമതരുമായുള്ള യുദ്ധത്തെക്കുറിച്ച് സാലേഹ് പറഞ്ഞു.

യെമനിലെ വിപ്ലവത്തെ സുന്നി ഭരണകൂടം മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഹൂതികള്‍ക്കെതിരെയുള്ള സൗദി ഭരണകൂടത്തിന്റെ വെറുപ്പ് വര്‍ഗീയതയാണെന്നും അദ്ദേഹം പറഞ്ഞു.

SUMMARY:
Dubai , May 30: Yemen's ex-president Ali Abdullah Saleh said in an interview broadcast today that he had rejected "millions of dollars" Saudi Arabia offered him if he stood up to the rebels.

Keywords: Yemen, Ex President, Ali Abdullah Saleh, Saudi Arabia, Houthi Rebels,