Follow KVARTHA on Google news Follow Us!
ad

വിദേശ പര്യടനത്തിനിടെ മോഡിക്ക് ലഭിച്ചത് 3.11 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍

ന്യൂഡല്‍ഹി: (www.kvartha.com 31/05/2015) വിദേശ പര്യടനങ്ങളില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് 3.11 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ ലഭിച്ചതായി വിവരാവകാശ രേഖ.Narendra Modi, Prime Minister, Gifts, RTI,
ന്യൂഡല്‍ഹി: (www.kvartha.com 31/05/2015) വിദേശ പര്യടനങ്ങളില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് 3.11 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ ലഭിച്ചതായി വിവരാവകാശ രേഖ. കഴിഞ്ഞ പത്ത് മാസത്തിനിടയില്‍ നടത്തിയ വിദേശ സന്ദര്‍ശനങ്ങളില്‍ നിന്നുമായി 65 സമ്മാനങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്.

ഇതില്‍ 75,000 രൂപ വിലവരുന്ന, സ്വര്‍ണവും വജ്രവും കൊണ്ടുണ്ടാക്കിയ കഫ്‌ലിങ്കുകളും ഉള്‍പ്പെടും. ഇതിനിടെ മോഡിയും വിദേശ നേതാക്കള്‍ക്ക് സമ്മാനങ്ങള്‍ കൊടുത്തിട്ടുണ്ട്. പ്രധാനമായും ടീ സെറ്റുകള്‍, ബുക്കുകള്‍, ബുദ്ധദേവന്റെ പ്രതിമ എന്നിവയാണ് മോഡി നല്‍കിയിരിക്കുന്നത്.
Narendra Modi, Prime Minister, Gifts, RTI,

ചീനപാത്രങ്ങള്‍, ക്ഷേത്രങ്ങളുടെ ചെറുമാതൃകകള്‍, പെയിന്റിങുകള്‍, കാര്‍പെറ്റുകള്‍, ഫോട്ടോഗ്രാഫുകള്‍, ആഭരണങ്ങള്‍ എന്നിവയും മോഡിക്ക് ലഭിച്ചിട്ടുണ്ട്.

മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗും സമ്മാനം വാങ്ങാന്‍ മോശമായിരുന്നില്ല എന്നാണ് റിപോര്‍ട്ട്. 2010 മുതല്‍ 2013 ജൂണ്‍ വരെ മന്‍ മോഹന്‍ സിംഗ് നടത്തിയ വിദേശ സന്ദര്‍ശനങ്ങളില്‍ 83.72 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ലഭിച്ചത്.

SUMMARY: Prime Minister Narendra Modi has received 65 gifts worth Rs 3.11 lakh during his foreign visits in the past ten months since assuming charge last year, an Right To Information (RTI) query revealed.

Keywords: Narendra Modi, Prime Minister, Gifts, RTI,