Follow KVARTHA on Google news Follow Us!
ad

ദുബൈ ടാക്‌സി െ്രെഡവര്‍മാര്‍ക്ക് പണി ഇംഗ്ലീഷില്‍ കിട്ടും

ദുബൈ: (www.kvartha.com 30/05/2015) ദുബൈ ക്യാബ് െ്രെഡവര്‍മാരെ നിയമിക്കുന്നതില്‍ പുതിയ മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഒരുങ്ങുന്നു. UAE, Dubai, Public Transport Agency, Roads and Transport Authority (RTA), Cab drivers,
ദുബൈ: (www.kvartha.com 30/05/2015) ദുബൈ ക്യാബ് െ്രെഡവര്‍മാരെ നിയമിക്കുന്നതില്‍ പുതിയ മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഒരുങ്ങുന്നു. ദുബൈ െ്രെഡവര്‍മാരെ ലോകനിലവാരത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. പ്രമുഖ അന്താരാഷ്ട്ര കമ്പനിയായ മേരി ഗോബര്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

എമിറേറ്റിലുള്ള മേരി ഗോബര്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ( ആര്‍ടിഎയുടെ ദുബൈ ടാക്‌സി കോര്‍പ്പറേഷന്‍ അടക്കം) ടാക്‌സി െ്രെഡവര്‍മാര്‍ക്ക് ജോലി നല്‍കും. ഈ സ്ഥാപനങ്ങളിലെത്തുന്ന സന്ദര്‍ശകരെ ദുബൈയുടെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളെ കുറിച്ച് ബോധവാന്മാരാക്കാന്‍ െ്രെഡവര്‍മാരെ പ്രാപ്തരാക്കും.

ഇനി മുതല്‍ ദുബൈയില്‍ െ്രെഡവര്‍ ജോലി ലഭിക്കാന്‍ ഇംഗ്ലീഷ് ഭാഷ ടെസ്റ്റ്, മാനസിക കഴിവുകള്‍ അളക്കല്‍, മറ്റുള്ളവരുമായി ഇടപഴകാനുള്ള കഴിവ്, സംവദിക്കാനുള്ള കഴിവ്, പ്രശ്‌ന പരിഹാരത്തിനുള്ള കഴിവ്, തുടങ്ങി നിരവധി കടമ്പകള്‍ കടക്കേണ്ടിവരും.

ആര്‍ടിഎ സി.ഇ.ഒ ഡോ യൂസഫ് മുഹമ്മദ് അല്‍ അലിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ടാക്‌സി െ്രെഡവര്‍മാരുടെ റിക്രൂട്ട്‌മെന്റ് നിലവാരം, ദുബൈയിലുള്ള റിക്രൂട്ടിംഗ് പ്രവര്‍ത്തനങ്ങളുടെ നിലവാരം, െ്രെഡവര്‍മാരുടെ തൊഴില്‍ക്ഷമത എന്നിവ ഉയര്‍ത്തുകയും പരാതികള്‍ കുറയ്ക്കുകയും ടാക്‌സി ഉപഭോക്താക്കളുടെ സംതൃപ്തി ഉയര്‍ത്തുകയുമാണ് പദ്ധതിയുടെ സുപ്രധാന ലക്ഷ്യങ്ങള്‍.
 UAE, Dubai, Public Transport Agency, Roads and Transport Authority (RTA), Cab drivers,

SUMMARY:
The Public Transport Agency, Roads and Transport Authority (RTA), has embarked on an initiative setting out new world-class standards for enticing and recruiting cabdrivers in Dubai.

Keywords: UAE, Dubai, Public Transport Agency, Roads and Transport Authority (RTA), Cab drivers,

നല്ല മനസുമായി വീണ്ടും ഖത്തര്‍: റോഹിങ്യ മുസ്ലീങ്ങള്‍ക്ക് അഭയം നല്‍കുന്ന ഇന്തോനേഷ്യയ്ക്ക് 50 മില്യണ്‍ ഡോളര്‍ ധനസഹായംhttp://goo.gl/4029Rx
Posted by Kvartha World News on Saturday, 30 May 2015