Follow KVARTHA on Google news Follow Us!
ad

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; അരിശം പൂണ്ട യുവതി യുവാവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ചു

വിവാഹാഭ്യര്‍ഥന നിരസിച്ച യുവാവിന്‍റെ മുഖത്ത് 21 കാരിയായ യുവതി ആസിഡ് ഒഴിച്ച് പ്രതികാരം വീട്ടി. Girl throws acid on her boy friend after he rejected the girls proposals to marry her.

ഹൈദരാബാദ്: (www.kvartha.com 31/05/2015) വിവാഹാഭ്യര്‍ഥന നിരസിച്ച യുവാവിന്‍റെ മുഖത്ത് 21 കാരിയായ യുവതി ആസിഡ് ഒഴിച്ച് പ്രതികാരം വീട്ടി. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം നടന്നത്.

22 കാരനായ രാജ് കുമാര്‍ പാല്‍ വീടിന്‍റെ ടെറസില്‍ ഉറങ്ങവെയാണ് യുവതി ആസിഡ് ഒഴിച്ചതെന്ന്‍ പോലീസ് പറഞ്ഞു.

യുവതി പാളിനെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇയാള്‍ വിവാഹത്തിന് തയ്യാറല്ലായിരുന്നു. ഇതില്‍ അരിശം പൂണ്ടാണ്‌ യുവതി ആസിഡ് ഒഴിച്ചതെന്ന് രസ്ര പോലീസ് സ്റ്റേഷനിലെ ഓഫീസറായ സന്ദീപ്‌ സിംഗ് പറഞ്ഞു.

മുഖത്ത് മാരകമായി പൊള്ളലേറ്റ രാജ്കുമാര്‍ പാളിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സക്കായി പിന്നീട് വാരണാസിയിലേക്ക് മാറ്റിയെന്ന് പോലീസ് അറിയിച്ചു.

യുവതിക്കെതിരെ രാജ്കുമാറിന്‍റെ മാതാവ് കന്ത ദേവി പോലീസില്‍ പരാതിപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 326എ (ആസിഡ് ആക്രമണം) പ്രകാരം യുവതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

SUMMARY: Girl throws acid on her boy friend after he rejected the girls proposals to marry her. The girl has been arrested by the police receiving a complaint from the victims mother.

Keywords: Acid attack, Proposal, Police, Complaint