Follow KVARTHA on Google news Follow Us!
ad

ഒരു മാസത്തെ കറണ്ട് ബില്‍ കണ്ട് വൃദ്ധ തലകറങ്ങി വീണു; കേട്ടാല്‍ നിങ്ങളുടെ തലയും കറങ്ങും, 55 കോടി രൂപ

വൈദ്യുതി ബോര്‍ഡ് നല്‍കിയ ഇലക്ട്രിസിറ്റി ബില്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റാഞ്ചിയിലെ. A family in Ranchi got shocked after receiving an electricity bill of Rs. 55 crore.

റാഞ്ചി: (www.kvartha.com 31/05/2015) വൈദ്യുതി ബോര്‍ഡ് നല്‍കിയ ഇലക്ട്രിസിറ്റി ബില്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റാഞ്ചിയിലെ കൃഷ്ണ പ്രസാദും കുടുംബവും. 55 കോടി രൂപയുടെ വൈദ്യുതി ബില്ലാണ് ഒരു മാസത്തെ വൈദ്യുതി ഉപഭോഗത്തിന് കൃഷ്ണ പ്രസാദിന് ലഭിച്ചിരിക്കുന്നത്.

“വൈദ്യുതി ബില്‍ കണ്ട് എന്‍റെ അമ്മക്ക് ബോധക്ഷയം ഉണ്ടായി. ഇതിന് കാരണക്കാരായവരെ ഞാന്‍ കോടതി കയറ്റും”, കൃഷ്ണ പ്രസാദ് പറഞ്ഞു. ബില്‍ കണ്ട് ബോധക്ഷയം സംഭവിച്ച പ്രസാദിന്‍റെ അമ്മ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

റാഞ്ചിയിലെ കദ്രു പ്രദേശത്ത് രണ്ടു മുറികളുള്ള ഒരു വീട്ടിലാണ് കൃഷ്ണ പ്രസാദിന്‍റെ അഞ്ചംഗ കുടുംബം താമസിക്കുന്നത്. പ്രദേശത്ത് കടുത്ത ചൂട് ഉണ്ടായിട്ടു പോലും കുടുംബം എയര്‍ കണ്ടീഷണര്‍ ഉപയോഗിക്കുന്നില്ല. കൂടാതെ ദിവസം ഏഴു മുതല്‍ എട്ടു മണിക്കൂര്‍ വരെ ഈ പ്രദേശങ്ങളില്‍ വൈദ്യുതി ലഭിക്കാറുമില്ല.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു തൊഴിലാളികളെ ജാര്‍ഖണ്ഡ് വൈദ്യുതി വകുപ്പ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കണക്കിലുണ്ടായ പിഴവാണ് കാരണമെന്നും വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വൈദ്യുതി ബില്‍ വിതരണം ഒരു സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയിരിക്കുകയാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

SUMMARY: A family in Ranchi got shocked after receiving an electricity bill of Rs. 55 crore. The electricty board says that it was only a clerikal error.

Keywords: Electricity, Bill, Shock, Ranchi