Follow KVARTHA on Google news Follow Us!
ad

പ്രായപൂര്‍ത്തിയാകാത്ത ദളിത്‌ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

പതിനാല് വയസ്സുള്ള ദളിത്‌ പെണ്‍കുട്ടിയെ ജസ്നത് നഗരത്തില്‍ രണ്ടു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം. A 14 year old Dalit girl was gang raped by two men with help of a woman.

ന്യൂഡല്‍ഹി: (www.kvartha.com 31/05/2015) പതിനാല് വയസ്സുള്ള ദളിത്‌ പെണ്‍കുട്ടിയെ ജസ്നത് നഗരത്തില്‍ രണ്ടു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പോലീസ് പറഞ്ഞു.

ഒരു യുവതിയുടെ സഹായത്താല്‍ രണ്ടു പേര്‍ ചേര്‍ന്ന്‍ തന്‍റെ മകളെ കൂട്ടബലാത്സംഗം ചെയ്തതായി പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതിപ്പെട്ടു.

അമ്ജാദ്, ഭാര്യ നസിയ ബീഗം, നൂറുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് പിതാവ് പരാതി നല്‍കിയത്. സംഭവം പുറത്തു പറഞ്ഞാല്‍ പെണ്‍കുട്ടിയെ കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പെടുതിയെന്നും പിതാവ് മൊഴി നല്‍കി.

പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.
കുറ്റാരോപിതര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും ഇവരെ ഉടന്‍ തന്നെ പിടി കൂടുമെന്നും പോലീസ് പറഞ്ഞു.

SUMMARY: A 14 year old Dalit girl was gang raped by two men with help of a woman. The victims father filed a complaint against the three culprits.

Keywords: Rape, Dalit, Minor, Police, Case