Follow KVARTHA on Google news Follow Us!
ad

അമിത് ഷാ ആദ്യം പറഞ്ഞു, പിന്നെ അദ്വാനി: അങ്ങനെ രാജഗോപാല്‍ സ്ഥാനാര്‍ത്ഥിയായി

അരുവിക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയടിക്ക് കാര്യങ്ങളാകെ മാറ്റിമറിച്ച് ബിജെപി. ഒ രാജഗോപാലിനെ മല്‍സരിപ്പിക്കാന്‍ തീരുമാനിക്കുകയും അദ്ദേഹം സമ്മതിക്കുകയും ചെയ്തതോടെയാണിത്. Thiruvananthapuram, By-election, BJP, Congress, CPM, O Rajagopal, Amith Shah, Aruvikkara
തിരുവനന്തപുരം: (www.kvartha.com 31/05/2015) അരുവിക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയടിക്ക് കാര്യങ്ങളാകെ മാറ്റിമറിച്ച് ബിജെപി. ഒ രാജഗോപാലിനെ മല്‍സരിപ്പിക്കാന്‍ തീരുമാനിക്കുകയും അദ്ദേഹം സമ്മതിക്കുകയും ചെയ്തതോടെയാണിത്. ജി. കാര്‍ത്തികേയന്റെ ഭാര്യ ഡോ. എംടി സുലേഖയെ മത്സരിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് ഒടുവില്‍ മകന്‍ ശബരീനാഥിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ എല്ലാവരെയും അമ്പരപ്പിച്ചു എന്നു കരുതിയ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ആദ്യ റൗണ്ടില്‍ത്തന്നെ ഏറെ മുന്നോട്ടു പോയെന്നു കരുതിയ സിപിഎമ്മിനെയും എല്‍ഡിഎഫിനെയും ഒറ്റയടിക്കു ഞെട്ടിച്ചുകൊണ്ടാണ് ബിജെപി തീരുമാനം.

കേരളത്തിലെ ബിജെപിക്കുള്ളില്‍ നടക്കുന്നതെല്ലാം മണത്തറിഞ്ഞ് റിപോര്‍ട്ടു ചെയ്യുന്ന മാധ്യമങ്ങള്‍ക്കും ഇത് പ്രവചിക്കാനായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവിടെ മത്സരിച്ച സി ശിവന്‍കുട്ടി, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ശോഭാ സുരേന്ദ്രന്‍ എന്നിവരില്‍ തങ്ങി നില്‍ക്കുകയായിരുന്നു മാധ്യമങ്ങള്‍. എന്നാല്‍ ഞായറാഴ്ച ബിജെപി കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു രാജഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നിശ്ചയിച്ച ബിജെപി ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്തിന്റെ നിര്‍ദേശം അതേപടി നടപ്പാക്കുകയായിരുന്നു എന്നാണു വിവരം. അതായത് കഴിഞ്ഞയാഴ്ച കേരളത്തില്‍ വന്നുപോയ ദേശീയ പ്രസിഡണ്ട് അമിത്ഷാ സംസ്ഥാന നേതൃത്വത്തിനു നിര്‍ദേശം നല്‍കിയിരുന്നുവത്രേ. ജയിക്കാന്‍ സാധിക്കുന്നയാളെ അരുവിക്കരയില്‍ മല്‍സരിപ്പിക്കുക, വെറും മത്സരത്തിനുവേണ്ടി മത്സരം വേണ്ട.

മറ്റു രണ്ടു കാര്യങ്ങള്‍കൂടി ഷാ നിര്‍ദേശിച്ചിരുന്നു എന്ന് ബിജെപി സംസ്ഥാന നേതാവ് കെവാര്‍ത്തയോടു പറഞ്ഞു. ഒന്നാമതായി, ഇങ്ങനെയൊരു നിര്‍ദേശമുണ്ടെന്ന് മാധ്യമങ്ങള്‍ ഒരു കാരണവശാലും അറിയരുത്. മാധ്യമങ്ങള്‍ക്ക് ഊഹാപോഹം പ്രചരിപ്പിക്കാന്‍ ചില പേരുകള്‍ വെറുതേ കൊടുക്കുക. അത് അക്ഷരംപ്രതി പാലിക്കാന്‍ സംസ്ഥാന നേതൃത്വം തയ്യാറായി. കാരണം ഏതാനും നേതാക്കള്‍ക്ക് മാത്രം അറിയാമായിരുന്ന നിര്‍ദേശമായിരുന്നു ഷാ നല്‍കിയത്. പുറത്തുപറയില്ലെന്ന് ഉറപ്പുള്ളവരോടു മാത്രം.

അപ്പോഴും രാജഗോപാലിന്റെ പേര് വന്നിരുന്നില്ല. തലസ്ഥാന ജില്ലയിലെ സുപ്രധാന മണ്ഡലത്തില്‍ മത്സരിക്കാന്‍ ഏറ്റവും യോഗ്യന്‍ രാജഗോപാല്‍ തന്നെ എന്നു തീരുമാനിച്ചതില്‍ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുടെ അഭിപ്രായവും പങ്കുവഹിച്ചതായി അറിയുന്നു. അമിത് ഷാ നിര്‍ദേശിച്ച ആ സ്ഥാനാര്‍ത്ഥി രാജഗോപാല്‍ജി ആയിക്കൂടെ എന്നു സംസ്ഥാന പ്രസിഡണ്ട് വി മുരളീധരനോടു ചോദിച്ചത് അദ്വാനിയാണ്. കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ ചങ്ങനാശേരിയില്‍ ഒരു ചടങ്ങിന് എത്തിയപ്പോഴായിരുന്നു ഇത്.


Keywords: Thiruvananthapuram, By-election, BJP, Congress, CPM, O Rajagopal, Amith Shah, Aruvikkara.