Follow KVARTHA on Google news Follow Us!
ad

ഫേസ്ബുക്കിലെ സുന്ദരിമാരുടെ പിറകേ പോകുന്ന പുരുഷകേസരികളുടെ ശ്രദ്ധയ്ക്ക്; ഐഎ എസ് ഉദ്യോഗസ്ഥ ചമഞ്ഞ് നൂറിലേറെ പുരുഷന്മാരെ വെട്ടിലാക്കിയ യുവതി അറസ്റ്റില്‍

ജയ്പൂര്‍: (www.kvartha.com 31/05/2015) ഫേസ്ബുക്കില്‍ സുന്ദരിമാരുടെ പ്രൊഫൈല്‍ ചിത്രം കണ്ട് ചാടിവീഴുന്ന പുരുഷന്മാര്‍ക്കുള്ളതാണ് ഈ വാര്‍ത്ത. ഫേസ്ബുക്കിലൂടെ നൂറോളം യുവാക്കളെ തട്ടിച്ച് പണവും Jaipur, Police Arrest, Con, Woman, Facebook,
ജയ്പൂര്‍: (www.kvartha.com 31/05/2015) ഫേസ്ബുക്കില്‍ സുന്ദരിമാരുടെ പ്രൊഫൈല്‍ ചിത്രം കണ്ട് ചാടിവീഴുന്ന പുരുഷന്മാര്‍ക്കുള്ളതാണ് ഈ വാര്‍ത്ത. ഫേസ്ബുക്കിലൂടെ നൂറോളം യുവാക്കളെ തട്ടിച്ച് പണവും വിലപിടിപ്പുള്ള വസ്തുക്കളും സ്വന്തമാക്കിയ യുവതിയെ ജയ്പൂര്‍ പോലീസ് അറസ്റ്റുചെയ്തു.

മോഷ്ടിച്ച ഒരു കാറുമായി കടക്കുന്നതിനിടയിലാണ് 26കാരിയായ പ്രതിയെ പോലീസ് പിടികൂടുന്നത്. യുവതിയുടെ യഥാര്‍ത്ഥ പേര് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില. ഖുഷ്ബു ശര്‍മ്മ, സ്മൃതി ശര്‍മ്മ, ലേഡി കോക്ക എന്നീ പേരുകളിലാണിവള്‍ അറിയപ്പെടുന്നത്.

താനൊരു ഐഎ.എസ് ഉദ്യോഗസ്ഥയാണെന്ന് യുവതിയുടെ പ്രൊഫൈലില്‍ പറയുന്നുണ്ട്. ഈ വ്യാജ പ്രൊഫൈലിലൂടെയാണിവര്‍ ഇരകളുമായി ആശയവിനിമയം നടത്തിയിരുന്നത്.

യുവതിയുടെ ചിത്രം കണ്ട് സുഹൃത്തുക്കളാകുന്ന പുരുഷന്മാരെ കാപ്പി കുടിക്കാനെന്ന വ്യാജേന വിളിച്ച് വരുത്തും. തുടന്ന് ഇവരെ പാട്ടിലാക്കും. വിലപിടിപ്പുള്ള വസ്തുക്കളും പണവും ആവശ്യപ്പെടും. കൊടുക്കാന്‍ വിസമ്മതിക്കുന്നവരെ ഭീഷണിപ്പെടുത്തും.

നിരവധി പേര്‍ പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് യുവതി നോട്ടപ്പുള്ളിയായത്. പുരുഷന്മാര്‍ മാത്രമുള്ള വാഹനങ്ങളില്‍ ലിഫ്റ്റ് ചോദിച്ച് കയറുന്നതും യുവതിയുടെ പ്രധാന വിനോദമാണ്. കാറില്‍ വെച്ച് ഇവരുമായി ശ്യംഗരിക്കും. തുടര്‍ന്ന് സെക്‌സിലേര്‍പ്പെടാന്‍ ആഗ്രഹമുണ്ടെന്ന് പറയും. ഗര്‍ഭനിരോധന ഗുളിക വാങ്ങാനെന്ന വ്യാജേന ഏതെങ്കിലും മെഡിക്കല്‍ സ്‌റ്റോറിന്റെ മുന്‍പില്‍ കാര്‍ നിര്‍ത്തിക്കും. വാഹനം പാര്‍ക്ക് ചെയ്ത് യുവാവ് മെഡിക്കല്‍ സോറിലേയ്ക്ക് പോകുമ്പോള്‍ ഇവള്‍ കാറുമായി കടക്കും.

കൂടാതെ നഗരത്തിലെ പെട്രോള്‍ പമ്പുകളില്‍ നിന്നും ഐഎ.എസ് ഉദ്യോഗസ്ഥ ചമഞ്ഞ് സ്ഥിരമായി പെട്രോള്‍ അടിക്കുന്നതും ഇവളുടെ മറ്റൊരു പരിപാടിയാണ്. അജ്മീറില്‍ നിന്നും ഒരു കാറുമായി കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണിവള്‍ പോലീസിന്റെ പിടിയിലാകുന്നത്.

തട്ടിപ്പിന് ഇരയായവരില്‍ ഭൂരിഭാഗം പേരും മാനം ഭയന്ന് തട്ടിപ്പ് പുറത്ത് പറയുന്നില്ല.
Jaipur, Police Arrest, Con, Woman, Facebook,

SUMMARY: Jai[ur, May 31: A 26-year-old woman who used her looks to entice her victims on social media before conning them was detained by Jaipur police.

Keywords: Jaipur, Police Arrest, Con, Woman, Facebook,