Follow KVARTHA on Google news Follow Us!
ad

584 ഹജ്ജ് തീര്‍ഥാടകരെ മക്കയില്‍ സൗജന്യ താമസത്തിന് തെരഞ്ഞെടുത്തു

തെലംഗാന, മറാത്വാട, ഹൈദരാബാദ്, കര്‍ണാടക പ്രദേശങ്ങളില്‍ നിന്നായി 584 ഹജ്ജ് തീര്‍ഥാടകരെ. 584 Hajj pilgrims has selected for free accommodation in Mecca.

ഹൈദരാബാദ്: (www.kvartha.com 30/05/2015) തെലംഗാന, മറാത്വാട, ഹൈദരാബാദ്, കര്‍ണാടക പ്രദേശങ്ങളില്‍ നിന്നായി 584 ഹജ്ജ് തീര്‍ഥാടകരെ മക്കയില്‍ സൗജന്യ താമസം നല്‍കുന്നതിനായി തെരഞ്ഞെടുത്തു.

സൗജന്യ താമസം നല്‍കാനുള്ള തീര്‍ഥാടകരെ തെരഞ്ഞെടുക്കുന്ന ചടങ്ങ് ഡപ്യൂട്ടി മുഖ്യമന്ത്രി മുഹമ്മദ്‌ മഹ്മൂദ് അലി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്‍റെ നേതൃത്വത്തില്‍ തീര്‍ഥാടകര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഏര്‍പ്പാടാക്കാന്‍ സര്‍ക്കാര്‍ സന്നദ്ദരാണെന്ന് അദ്ദേഹം പറഞ്ഞു.

തീര്‍ഥാടകര്‍ക്ക് സൗജന്യ താമസ സൗകര്യം ലഭ്യമാക്കിയ റുബാറ്റ് സംഘാടകര്‍ക്ക് മന്ത്രി പ്രത്യേകം നന്ദി പറഞ്ഞു. ഭാവിയില്‍ തെല൦ഗാനയില്‍ നിന്നുള്ള മുഴുവന്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കും സൗജന്യ താമസ സൗകര്യം ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ പദ്ധതിയുടെ ഫലമായി ഒരു തീര്‍ഥാടകന് 44,710 രൂപയാണ് മിച്ചം ലഭിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
Mecca, Pilgrims, Accommodation, Telangana

SUMMARY: 584 Hajj pilgrims has selected for free accommodation in Mecca. The government will provide all the facilities for the pilgrims, says Deputy Minister Mohammed Mahmood Ali.

Keywords: