Follow KVARTHA on Google news Follow Us!
ad

പൊതുസ്ഥലങ്ങളില്‍ നിങ്ങള്‍ സ്ത്രീകളെ ശല്യം ചെയ്യാറുണ്ടോ? എന്നാല്‍ ആ ശീലം ഉപേക്ഷിച്ചോളൂ; ഇല്ലെങ്കില്‍ നിങ്ങള്‍ പ്രശസ്തനാകും!

ഹൈദരാബാദ്: (www.kvartha.com 30/04/2015) പൊതുസ്ഥലങ്ങളില്‍ സ്ത്രീകളെ ശല്യം ചെയ്തില്ലെങ്കില്‍ പുരുഷനാകില്ലെന്ന ചിന്തയാണ് ചിലര്‍ക്ക്Telugu actress, Ashmita Karnani, Facebook, Harassment, Police, Arrest,
ഹൈദരാബാദ്: (www.kvartha.com 30/04/2015) പൊതുസ്ഥലങ്ങളില്‍ സ്ത്രീകളെ ശല്യം ചെയ്തില്ലെങ്കില്‍ പുരുഷനാകില്ലെന്ന ചിന്തയാണ് ചിലര്‍ക്ക്. അത്തരക്കാര്‍ക്കുള്ള ഷോക്ക് ട്രീറ്റ്‌മെന്റൊക്കെ പുതു തലമുറയ്ക്ക് പരിചിതമാണെന്ന് ഈ പൂവാലന്മാര്‍ ഒന്ന് ഓര്‍ത്തിരിക്കുന്നത് നന്ന്. തെലുങ്ക് നടി അഷ്മിത കര്‍നാനി തന്നെ ശല്യം ചെയ്ത യുവാക്കളുടെ ചിത്രങ്ങള്‍ പകര്‍ത്തി ഫേസ്ബുക്കിലിട്ട് മാതൃക കാണിച്ച കാര്യമാണ് പറഞ്ഞുവരുന്നത്. ഈ രണ്ട് പൂവാലന്മാരേയും പോലീസ് കൈയ്യോടെ പൊക്കി.

Telugu actress, Ashmita Karnani, Facebook, Harassment, Police, Arrest,


Telugu actress, Ashmita Karnani, Facebook, Harassment, Police, Arrest,
പൂവാലന്മാര്‍ സഞ്ചരിച്ച ബൈക്കിന്റെ നമ്പര്‍ ഉള്‍പ്പെടെയാണ് അഷ്മിത ഫേസ്ബുക്കിലിട്ടത്. ഏതാണ്ട് 11,000 പേര്‍ ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് പൂവാലന്മാരെ പ്രശസ്തരാക്കിയതോടെ പോലീസിന് പണി എളുപ്പമായി.
ഇ മ്രാന്‍ ബിന്‍ മുഹമ്മദ് (30), സെയ്ദ് നൂറുല്ല ഹുസൈനി എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ബിസിനസുകാരാണ്.

Telugu actress, Ashmita Karnani, Facebook, Harassment, Police, Arrest,
പഞ്ചഗുട്ട സിഗ്‌നലിന് സമീപമെത്തിയപ്പോഴാണ് യുവാക്കള്‍ നടിക്കെതിരെ അശ്ലീല ആംഗ്യം കാണിക്കുയും ശല്യം ചെയ്യുകയും ചെയ്തത്. ഒട്ടും വൈകാതെ നടി യുവാക്കളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ അപ്ലോഡും ചെയ്തു.

SUMMARY:
Two men accused of harassing a Telugu actor were arrested by the SHE team of Hyderabad Police on Wednesday.

Keywords: Telugu actress, Ashmita Karnani, Facebook, Harassment, Police, Arrest,