Follow KVARTHA on Google news Follow Us!
ad

അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ജീവിതത്തിലേയ്ക്ക്!

കാഠ്മണ്ഡു: (www.kvartha.com 30/04/2015) ഏപ്രില്‍ 25നുണ്ടായ ഭൂകമ്പത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ അകപ്പെട്ടുപോയ 15കാരനെ ദൗത്യ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി.Earth Quake, Nepal, Kathmandu, Mount Everest, New Delhi, Injured, Report, Treatment, Kochi, Bihar, National
കാഠ്മണ്ഡു: (www.kvartha.com 30/04/2015) ഏപ്രില്‍ 25നുണ്ടായ ഭൂകമ്പത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ അകപ്പെട്ടുപോയ 15കാരനെ ദൗത്യ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. പെമ്പ ലാമ എന്ന കൗമാരക്കാരനാണ് രക്ഷപ്പെട്ടത്. ഇതുവരെ 5500 പേര്‍ ഭൂകമ്പത്തില്‍ മരണപ്പെട്ടുവെന്നാണ് റിപോര്‍ട്ടുകള്‍. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഒരാളെയെങ്കിലും ജീവനോടെ പുറത്തെടുക്കാനായതിന്റെ സന്തോഷത്തിലാണ് ദൗത്യസേനാംഗങ്ങള്‍.

കാഠ്മണ്ഡുവില്‍ നിന്നുമാണ് 15കാരനെ രക്ഷപ്പെടുത്തിയത്. അതേസമയം ഭൂകമ്പം ദുരന്തം വിതച്ച പലയിടത്തും ഇതുവരെ ദൗത്യ സേനാംഗങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ല. കാല്‍നടയായി മാത്രമേ ഈ പ്രദേശങ്ങളിലേയ്ക്ക് ദൗത്യ സേനയ്ക്ക് എത്താനാകൂ.

അതേസമയം നേപ്പാളിന് 415 മില്യണ്‍ ഡോളര്‍ ലോകരാഷ്ട്രങ്ങള്‍ സംഭാവന ചെയ്യണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു. നേപ്പാളിലെ ജനങ്ങള്‍ക്കായി ചെയ്യാന്‍ കഴിയുന്നതെന്തും ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു.
Earth Quake, Nepal, Kathmandu, Mount Everest, New Delhi, Injured, Report, Treatment, Kochi, Bihar, National

SUMMARY: Rescuers pulled a 15-year-old boy alive from the rubble of Nepal's massive earthquake on Thursday, five days after the disaster which is now known to have killed more than 5,500 people.

Keywords: Earth Quake, Nepal, Kathmandu, Mount Everest, New Delhi, Injured, Report, Treatment, Kochi, Bihar, National