Follow KVARTHA on Google news Follow Us!
ad

ഒളിച്ചോടി വിവാഹിതനായി; ഭാര്യയുടെ വ്യാജ ബലാൽസംഗ കേസ് വാദിക്കാൻ വക്കീലായി; ഒടുവിൽ ഭാര്യയ്ക്കെതിരെ 50 ലക്ഷം രൂപയുടെ മാനനഷ്ടക്കേസ്

കൃഷ്ണനഗർ: (www.kvartha.com 30/04/2015) ഒരു ഇൻഷൂറൻസ് ഏജന്റായ പങ്കജ് ചാവ്ദ (37) വക്കീലായ കഥയാണിത്. Pankaj Chavda, Fake Rape Case, Advocate, Insurance Agent,
കൃഷ്ണനഗർ: (www.kvartha.com 30/04/2015) ഒരു ഇൻഷൂറൻസ് ഏജന്റായ പങ്കജ് ചാവ്ദ (37) വക്കീലായ കഥയാണിത്. ഒരു പ്രണയവും ഒളിച്ചോട്ടവും പങ്കജിന്റെ ജീവിതത്തെ മാറ്റിമറിച്ചു.

പ്രണയഭാജനത്തിന് വേണ്ടി സർവ്വവും ഉപേക്ഷിച്ച പങ്കജ് ആ ഭാജനത്തിനെതിരെ 50 ലക്ഷം രൂപയുടെ മാനനഷ്ടക്കേസാണിപ്പോൾ കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്.

കൃഷ്ണനഗർ സ്വദേശിയായ പങ്കജ് 2006 ഒക്ടോബറിലാണ് അയൽക്കാരിയും കാമുകിയുമായ പത്തൊമ്പത് കാരിക്കൊപ്പം ഒളിച്ചോടിയത്. വിവാഹം നിയമപ്രകാരം രജിസ്റ്റർ ചെയ്ത ശേഷമായിരുന്നു ഒളിച്ചോട്ടം.

രണ്ടാഴ്ചയ്ക്ക് ശേഷം ഇരുവരും സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിയെത്തി. ഇതിനിടെ വീട്ടുകാരുടെ ആവശ്യപ്രകാരം യുവതി പങ്കജിനും സുഹൃത്ത് ലോകേഷ് ശർമ്മയ്ക്കുമെതിരെ ബലാൽസംഗക്കേസ് നൽകി.

ഇരുവരേയും പോലീസ് അറസ്റ്റുചെയ്തു. ഭാര്യയുടെ വ്യാജ കേസ് വാദിക്കാൻ പങ്കജ് നിയമം പഠിക്കാൻ തീരുമാനിച്ചു. നിയമപഠനത്തിന് ചേർന്നു. 9 വർഷത്തെ വിചാരണയ്ക്ക് ശേഷം പങ്കജിനേയും സുഹൃത്തിനേയും കോടതി വെറുതെ വിട്ടു.

എന്നാൽ തന്റെ പ്രണയഭാജനത്തെ അങ്ങനെ വെറുതെ വിടില്ലെന്ന നിലപാടിലാണ് പങ്കജ്. 9 വർഷത്തെ അപമാനത്തിനും നിയമയുദ്ധത്തിനും സ്വൈര ജീവിതത്തിനും 50 ലക്ഷം രൂപ വ്യാജപരാതിക്കാരി നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പങ്കജ് കോടതി സമീപിച്ചിരിക്കുകയാണ്. ഈ കേസും പങ്കജ് തന്നെയാണ് വാദിക്കുക. ഇവിടേയും വിജയം പങ്കജിനാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.
Pankaj Chavda, Fake Rape Case, Advocate, Insurance Agent,

SUMMARY: An insurance agent studied law to fight rape charges levelled by his wife. Acquitted by courts, practising advocate Pankaj Chavda, 37, has now slapped a Rs 50 lakh defamation suit against his wife for implicating him and a friend in a false rape case. Chavda, who lives in Krishnanagar, was acquitted of rape charges by city sessions court as well as by Gujarat HC - both observing how the woman became a puppet in the hands of her relatives, who wanted to separate the couple.

Keywords: Pankaj Chavda, Fake Rape Case, Advocate, Insurance Agent,