Follow KVARTHA on Google news Follow Us!
ad

കൈവെട്ട് കേസ്: മൂന്നു പേര്‍ നിരപരാധികളായത് വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞ ശേഷം

അധ്യാപകന്റെ കൈവെട്ടിയ കേസില്‍ കുറ്റക്കാരല്ലെന്നു കോടതി കണ്ടെത്തിയ മൂന്നു പേരും നിരപരാധികളെന്ന് കണ്ടെത്തി പുറത്തിറങ്ങുന്നത് വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞതിനു Kochi, Kerala, Thodupuzha, Case, NIA, Court, Accused, Jail, Palm chopping case
അപ്പീല്‍ പോകും, വിധിയില്‍ തൃപ്തിയില്ലെന്ന് പ്രതിഭാഗം

കൊച്ചി: (www.kvartha.com 30/04/2015) അധ്യാപകന്റെ കൈവെട്ടിയ കേസില്‍ കുറ്റക്കാരല്ലെന്നു കോടതി കണ്ടെത്തിയ മൂന്നു പേരും നിരപരാധികളെന്ന് കണ്ടെത്തി പുറത്തിറങ്ങുന്നത് വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞതിനു ശേഷം. എന്‍.ഐ.എ കോടതി വിധിയില്‍ തൃപ്തിയില്ലെന്നും കേസില്‍ അപ്പീല്‍ പോകുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 19-ാം പ്രതി കാലടി കടുക്കപ്പിള്ളി വീട്ടില്‍ നിയാസ്, 32-ാം പ്രതി ഇടക്കൊച്ചി അക്വിനാസ് കോളജിനു സമീപത്തെ പി.എം മനാഫ്, 37-ാം പ്രതി അശോകപുരം പാറേക്കാട്ട് പി.വി നൗഷാദ് എന്നിവരാണ് കാരാഗ്രഹ വാസത്തിനൊടുവിലിപ്പോള്‍ കുറ്റക്കാരല്ലെന്നു കണ്ടെത്തി വിട്ടയക്കപ്പെട്ടിട്ടുള്ളത്. നിയാസ് അഞ്ചു വര്‍ഷവും, നൗഷാദ്, മനാഫ് മൂന്നു വര്‍ഷവുമാണ് ജയിലില്‍ കഴിഞ്ഞിരുന്നത്.

ഡി.വൈ.എസ്.പി ഉണ്ണിരാജ, എ.എസ്.പി ജയനാഥ് എന്നിവരാണ് ഗൂഡാലോചന നടത്തി പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചെന്നാരോപിച്ച് നിയാസിനെ അറസ്റ്റു ചെയ്തത്. പോപുലര്‍ഫ്രണ്ടുകാരായ ആളുകളെ ഉള്‍പെടുത്തി തീവ്രവാദ ഗ്രൂപ്പുണ്ടാക്കി കൃത്യം ചെയ്യുന്നതിനു ആസുത്രണം ചെയ്തു. അധ്യാപകനെ ആക്രമിക്കാന്‍ പിന്തുടര്‍ന്നിരുന്നു എന്നതായിരുന്നു നൗഷാദിന്റെ പേരിലുള കുറ്റം. 2010 മാര്‍ച്ച് 24 - നാണ് ന്യൂമാന്‍ കോളജില്‍ ചോദ്യപേപ്പര്‍ തയാറാക്കിയതും വിവാദമായതും പ്രഫ. ടി.ജെ ജോസഫ് ഒളിവില്‍ പോയതും.

2010 മാര്‍ച്ച് 25 -പ്രതിഷേധത്തെത്തുടര്‍ന്ന് ചോദ്യപേപ്പര്‍ വിവാദത്തില്‍ ഐ.ജി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. 2010 ഏപ്രില്‍ ഒന്ന് - ഒളിവിലായിരുന്ന പ്രെഫ ടി.ജെ ജോസഫിനെ ഇടുക്കി പൈനാവില്‍ നിന്ന് അറസ്റ്റ് ചെയ്‌തെങ്കിലും 2010 ഏപ്രില്‍ ഏഴിന് തൊടുപുഴ മജിസ്‌ട്രേറ്റ് കോടതിയില്‍നിന്ന് ടി.ജെ ജോസഫിന് ജാമ്യം ലഭിച്ചു.

2010 ജൂലൈ നാലിന് അധ്യാപകനെതിരെ അക്രമണമുണ്ടായി. 2010 സെപ്റ്റംബര്‍ ഒന്ന് - ചോദ്യപേപ്പര്‍ വിവാദത്തില്‍ അധ്യാപകനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. 2011 ജനുവരി 14 - 27 പ്രതികള്‍ക്കെതിരെ പോലീസ് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം നല്‍കി. 2011 മാര്‍ച്ച് 14 - അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തു. 2013 ഏപ്രില്‍ രണ്ട് - കൈവെട്ട് കേസില്‍ എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതിയില്‍ വിചാരണ തുടങ്ങി.

2013 നവംബര്‍ 13 - ചോദ്യപേപ്പര്‍ വിവാദവുമായി ബന്ധപ്പെട്ട കേസില്‍ ടി.ജെ ജോസഫിനെ തൊടുപുഴ സി.ജെ.എം കോടതി കുറ്റവിമുക്തനാക്കി. 2014 ഡിസംബര്‍ 31 -31 പ്രതികള്‍ക്കെതിരായ വിചാരണ എന്‍.ഐ.എ കോടതിയില്‍ പൂര്‍ത്തിയായി. 2015 മാര്‍ച്ച് 25 - കേസില്‍ ഏപ്രില്‍ ആറിന് വിധി പറയുമെന്ന് എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി പി ശശിധരന്‍ പ്രഖ്യാപിച്ചെങ്കിലും മാറ്റിവെച്ചു. തുടര്‍ന്ന് 2015 ഏപ്രില്‍ 30 - രാവിലെ 11.15 ന് 19, 32, 27 ഉള്‍പെടെ 18 പ്രതികളെ വെറുതെ വിട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.

Keywords: Kochi, Kerala, Thodupuzha, Case, NIA, Court, Accused, Jail, Palm chopping case.