Follow KVARTHA on Google news Follow Us!
ad

അക്രമത്തിനു 'നോ: സര്‍ക്കാരിനെതിരേ നിരന്തര സമരത്തിന് എല്‍ഡിഎഫ്

യുഡിഎഫ് സര്‍ക്കാര്‍ രാജീവയ്ക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭം അരുവിക്കര ഉപതെരഞ്ഞെടുപ്പിനു ശേഷം ആരംഭിക്കേണ്ടി വരുമെന്ന് ഇടതുമുന്നണിയില്‍ പൊതുധാരണ. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് Thiruvananthapuram, Kerala, LDF, attack, No to Violent strikes: LDF for continues Agitation.
തിരുവനന്തപുരം: (www.kvartha.com 30/04/2015) യുഡിഎഫ് സര്‍ക്കാര്‍ രാജീവയ്ക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭം അരുവിക്കര ഉപതെരഞ്ഞെടുപ്പിനു ശേഷം ആരംഭിക്കേണ്ടി വരുമെന്ന് ഇടതുമുന്നണിയില്‍ പൊതുധാരണ. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നാണ് മുന്നണിയുടെ വിലയിരുത്തല്‍. സിപിഎം സ്ഥാനാര്‍ത്ഥിയായി എം വിജയകുമാറിനെ മല്‍സരിപ്പിക്കുന്ന കാര്യത്തില്‍ പൊതുധാരണയായിട്ടുമുണ്ട്. യുഡിഎഫിന് ഇതുവരെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ സാധിച്ചിട്ടുമില്ല. കോണ്‍ഗ്രസിലെ തര്‍ക്കമാണു പ്രശ്‌നം. ബാര്‍ കോഴക്കേസ് ഉള്‍പ്പെടെ സര്‍ക്കാരിനെതിരേ ഉണ്ടായിരിക്കുന്ന ജനവികാരവും പാര്‍ട്ടിയുടെ പുതിയ ഉണര്‍വ്വും അരുവിക്കരയില്‍ അനുകൂലമാകുമെന്നാണു സിപിഎം പ്രതീക്ഷിക്കുന്നത്.

ചെറിയ ഭൂരിപക്ഷത്തിനായാല്‍ പോലും വിജയിച്ചാല്‍ അത് സര്‍ക്കാരിനെതിരേ തെരഞ്ഞെടുപ്പുവരെ നീളുന്ന വന്‍ പ്രക്ഷോഭത്തിന് കാരണമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഉപതെരഞ്ഞെടുപ്പു പരാജയത്തിന്റെ പേരില്‍ സര്‍ക്കാര്‍ രാജിവച്ചു പോകില്ലെന്നു പ്രതിപക്ഷത്തിന നന്നായി അറിയാം. രാജി ആവശ്യം ഉന്നയിച്ചു ശക്തമായ സമരം തുടങ്ങുകയും അത് തെരഞ്ഞെടുപ്പുവരെ നീളുന്ന തുടര്‍ച്ചയായ സംസ്ഥാനതല കാമ്പയിന്‍ ആക്കി മാറ്റുകയുമാണ് പദ്ധതി. ഇതിലൂടെ സര്‍ക്കാരിനെതിരായ ജനവികാരം തണുപ്പിക്കാതെ നിലനിര്‍്ത്താനും ഇടതുമുന്നണിയിലെ മുഴുവന്‍ ഘടക കക്ഷികളെയും സജീവമായി നിലനിര്‍ത്താനും സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. അതിനിടയില്‍തന്നെ മുന്നണി വിപുലീകരണവും നടന്നേക്കും.

സര്‍ക്കാര്‍ വിരുദ്ധ സമരത്തിന്റെ കാര്യത്തില്‍ വിദ്യാര്‍ത്ഥി, യുവജന വിഭാഗങ്ങള്‍ക്ക് ശക്തമായ അക്രമവിരുദ്ധ നിര്‍ദേശം നല്‍കാനുദ്ദേശിക്കുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകതയായി സിപിഎം നേതാക്കള്‍ സ്വകാര്യമായി വിശദീകരിക്കുന്നത്. അ്ക്രമ സമരങ്ങളോട് ജനങ്ങള്‍ക്കുള്ള എതിര്‍പ്പും ദൃശ്യമാധ്യമങ്ങളിലൂടെ അക്രമദൃശ്യങ്ങള്‍ വന്‍തോതില്‍ പ്രചരിക്കുന്നതുമാണ് ഈ മനംമാറ്റത്തിനു കാരണം. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ എന്നിവയെ ശക്തമായി രംഗത്തിറക്കിയുള്ള പ്രക്ഷോഭമാണ് വരാനിരിക്കുന്നത്.

Thiruvananthapuram, Kerala, LDF, attack, No to Violent strikes: LDF for continues Agitation.സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനും സിപിഐ സെക്രട്ടറിയായി കാനം രാജേന്ദ്രനും വന്ന സാഹചര്യത്തിലുണ്ടായ പുതിയ ഐക്യവും ഈ സമരങ്ങള്‍ക്ക് സഹായമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിപിഐ എഐവൈഎഫിനെയാണ് പ്രധാനമായും രംഗത്തിറക്കുന്നത്.

Also Read:
ഡോ. ഇര്‍ഷാദ് ഇനി ഓര്‍മ്മ

Keywords: Thiruvananthapuram, Kerala, LDF, attack, No to Violent strikes: LDF for continues Agitation.