Follow KVARTHA on Google news Follow Us!
ad

വാഹനമിടിച്ചു പരിക്കേറ്റ വ്യാപാരി മരിച്ചു

വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ കഴിഞ്ഞിരുന്ന തൊടുപുഴ വടക്കുംമുറി കണ്ടത്തില്‍ കെ.എ. സുലൈമാന്‍ ഹാജി (57) മരണപ്പെട്ടു Accident, Injured, Hospital, Dead, Kerala, Sulaiman Haji
തൊടുപുഴ: (www.kvartha.com 30/04/2015) വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ കഴിഞ്ഞിരുന്ന തൊടുപുഴ വടക്കുംമുറി കണ്ടത്തില്‍ കെ.എ. സുലൈമാന്‍ ഹാജി (57) മരണപ്പെട്ടു. തൊടുപുഴയിലെ ജ്യോതിമാന്‍ ബീഡി ഏജന്റായിരുന്നു.

ഏപ്രില്‍ 17ന് വെങ്ങല്ലൂരില്‍ റോഡ് സൈഡിലൂടെ നടന്നു പോകുമ്പോള്‍ പിക്കപ്പ് വാനിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്ക് എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് അന്ത്യം.

ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് മുമ്പ് കാരിക്കോട് നൈനാര്‍പള്ളി കബര്‍സ്ഥാനില്‍. ഭാര്യ നസീമ വെങ്ങല്ലൂര്‍ പുത്തിരിയില്‍ കുടുംബാംഗമാണ്. മക്കള്‍: നസിയ, നഫിയ, നദിയ. മരുമകന്‍: ഷനീര്‍.

Keywords: Accident, Injured, Hospital, Dead, Kerala, Sulaiman Haji.