Follow KVARTHA on Google news Follow Us!
ad

സ്ത്രീകള്‍ മുന്‍ നിരയില്‍ ഇരിക്കരുത്!

മുംബൈ: (www.kvartha.com 30/04/2015) മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവീസ് പങ്കെടുത്ത ചടങ്ങില്‍ മുന്‍ നിരയില്‍ സ്ത്രീകള്‍ക്ക് ഇരിക്കുന്നതിന് വിലക്ക്Maharashtra, Devendra Fadnavis, Felicitation, Sit, Women,
മുംബൈ: (www.kvartha.com 30/04/2015) മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവീസ് പങ്കെടുത്ത ചടങ്ങില്‍ മുന്‍ നിരയില്‍ സ്ത്രീകള്‍ക്ക് ഇരിക്കുന്നതിന് വിലക്ക്. ആദ്യത്തെ മൂന്ന് നിരയില്‍ ഇരിക്കുന്നതിനാണ് സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ ഗോവധ നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയെ തുടര്‍ന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവീസിന് നല്‍കിയ സ്വീകരണചടങ്ങിലാണ് സംഭവം. സ്വാമി നാരായണ്‍ ക്ഷേത്രത്തിലായിരുന്നു പരിപാടി. ശ്രീ സാന്താക്രൂസ് ജെയിന്‍ തപഗഛ സംഘ് ആണ് പരിപാടി സംഘടിപ്പിച്ചത്.

Maharashtra, Devendra Fadnavis, Felicitation, Sit, Women,
മറാത്തി ചാനലായ എ.ബി.പി മഴയുടെ വനിത റിപോര്‍ട്ടര്‍ രശ്മി പുരാണിക്കിനോട് ആദ്യ മൂന്ന് നിരകളില്‍ ഇരിക്കാതെ നാലാമത്തെ നിരയില്‍ ഇരിക്കാന്‍ സംഘാടകര്‍ ആവശ്യപ്പെടുകയായിരുന്നു. ആദ്യത്തെ മൂന്ന് നിര പുരുഷന്മാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നതാണെന്നും സംഘാടകര്‍ രശ്മിയോട് പറഞ്ഞു.

അതേസമയം സന്യാസികള്‍ ഇരിക്കുന്നതിന് സമീപം സ്ത്രീകള്‍ ഇരിക്കുന്നത് അനുവദനീയമല്ലാത്തതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയതെന്ന് സംഘാടകര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അറിഞ്ഞ ഫദ്‌നാവീസ് തന്റെ പ്രസംഗത്തിലും ഇക്കാര്യം പരാമര്‍ശിച്ചു.

നമ്മള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കണം. ഇതിന് ഒരു അവസാനമുണ്ടായില്ലെങ്കില്‍ നമുക്ക് പുരോഗതി കൈവരിക്കാനാകില്ല. ഇത്തരം പാരമ്പര്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. സ്ത്രീകള്‍ക്ക് സമത്വം നല്‍കണം ഫദ്‌നാവീസ് പറഞ്ഞു.

SUMMARY: In an incident that has invited criticism from all political parties, women were stopped from occupying the first three rows of chairs in a felicitation ceremony for Maharashtra chief minister Devendra Fadnavis on Thursday.

Keywords: Maharashtra, Devendra Fadnavis, Felicitation, Sit, Women,