Follow KVARTHA on Google news Follow Us!
ad

കേരളം നേപ്പാളിന് രണ്ടു കോടി രൂപ ധനസഹായം നല്‍കും

നേപ്പാളിലെ ഭൂകമ്പ ബാധിതര്‍ക്ക് രണ്ടു കോടി രൂപയുടെ ധനസഹായം നല്‍കും. The Kerala government has declared that it will contribute two crore rupees for the Nepal quake victims.
തിരുവനന്തപുരം: (www.kvartha.com 30/04/2015) നേപ്പാളിലെ ഭൂകമ്പ ബാധിതര്‍ക്ക് രണ്ടു കോടി രൂപയുടെ ധനസഹായം നല്‍കുമെന്ന് കേരള സര്‍ക്കാര്‍ ബുധനാഴ്ച്ച പറഞ്ഞു. ഓരോ മന്ത്രിയും അവരുടെ മാസ വരുമാനത്തില്‍ നിന്നും 10,000 രൂപ ദുരന്ത ബാധിതര്‍ക്ക് വേണ്ടി സംഭാവന ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

നേപ്പാളില്‍ നിന്നും തിരിച്ചെത്തിയ മലയാളികളുടെ ക്ഷേമ വിവരങ്ങള്‍ പരിശോധിക്കാന്‍ മന്ത്രി കെ.സി ജോസഫിനെ ഡല്‍ഹിയിലേക്ക് അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേപ്പാള്‍ ഭൂകമ്പത്തില്‍ മരണമടഞ്ഞ രണ്ട് മലയാളി ഡോക്ടര്‍മാരുടെ മൃതദേഹങ്ങള്‍ എത്രയും വേഗത്തില്‍ തന്നെ കേരളത്തിലെത്തിക്കുമെന്നും ചാണ്ടി അറിയിച്ചു
.
SUMMARY: The Kerala government has declared that it will contribute two crore rupees for the Nepal quake victims. Each minister will donate Rs.10,000 from their monthly salary.

Keywords: Nepal, Earthquake, Kerala, Oommen Chandy, Government, Donation