Follow KVARTHA on Google news Follow Us!
ad

കൈവെട്ട് കേസ്: 13 പ്രതികള്‍ കുറ്റക്കാര്‍; 18 പ്രതികളെ വെറുതെ വിട്ടു; ശിക്ഷ മേയ് 5ന്

കൊച്ചി: (www.kvartha.com 30/04/2015) തൊടുപുഴ ന്യൂമാന്‍ കോളേജ് അദ്ധ്യാപകനായിരുന്ന ടിജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ 13 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. TJ Joseph, Newman college, Thodupuzha, Arm cutoff,
കൊച്ചി: (www.kvartha.com 30/04/2015) തൊടുപുഴ ന്യൂമാന്‍ കോളേജ് അദ്ധ്യാപകനായിരുന്ന ടിജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ 13 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. എറണാകുളം എന്‍.ഐ.എ കോടതിയാണ് വിധി പ്രസ്താവിച്ചത്. 37 പ്രതികളുള്ള കേസില്‍ 18 പ്രതികളെ വെറുതെ വിട്ടു.

കേസിലെ മുഖ്യപ്രതികളായ എം.കെ നാസര്‍, സവാദ് എന്നിവരടക്കം 5 പേര്‍ ഒളിവിലാണ്. ഇവരെ പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ജഡ്ജി പി ശശിധരനാണ് വിധി പറഞ്ഞത്.

2010 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പറില്‍ മതത്തെ നിന്ദിച്ച് ചോദ്യമുന്നയിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ജോസഫിനെ പ്രതികള്‍ തടഞ്ഞുനിര്‍ത്തി കൈപത്തി വെട്ടിമാറ്റുകയായിരുന്നു.

ലോക്കല്‍ പോലീസാണ് ആദ്യം കേസന്വേഷിച്ചത്. ഇത് പിന്നീട് െ്രെകം ബ്രാഞ്ചിനും എന്‍.ഐ.എയ്ക്കും കൈമാറി.

ഭീകരവാദപ്രവര്‍ത്തനം, ആളുകളെ സംഘടിപ്പിക്കല്‍, ഗൂഡാലോചന, വധശ്രമം, അന്യായമായ സംഘം ചേരല്‍, സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.
 TJ Joseph, Newman college, Thodupuzha, Arm cutoff,

Keywords: TJ Joseph, Newman college, Thodupuzha, Arm cutoff,