Follow KVARTHA on Google news Follow Us!
ad

യാത്രക്കാര്‍ക്ക് വേണ്ടി റെയിവേയുടെ ബാഗേജ് ഇന്‍ഷുറന്‍സ്

ട്രെയിന്‍ യാത്രക്കിടയില്‍ ബാഗ് നഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തയ്യാറെടുക്കുന്നു. Indian Railway introduces new ‘Baggage Insurance’ project for the passengers.
ന്യൂഡല്‍ഹി: (www.kvartha.com 30/04/2015) ട്രെയിന്‍ യാത്രക്കിടയില്‍ ബാഗ് നഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തയ്യാറെടുക്കുന്നു.‘ഇന്ത്യന്‍ റയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്റെ’ (ഐആര്‍സിടിസി) വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്‌താല്‍ മാത്രമേ ഈ സൗകര്യം യാത്രക്കാര്‍ക്ക് ലഭ്യമാകൂ.

ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യമെങ്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വെബ്സൈറ്റില്‍ യാത്രക്കാര്‍ക്ക് ആ വിവരം രേഖപ്പെടുത്താം.ന്യൂ ഇന്ത്യാ അഷുറന്‍സ് കമ്പനിയുമായി സഹകരിച്ചു കൊണ്ടാണ് ഇന്ത്യന്‍ റെയില്‍വേ  ‘ബാഗേജ് ഇന്‍ഷുറന്‍സ്' പദ്ധതി നടപ്പിലാക്കുന്നത്. യാത്രയുടെ ദൂരം, സഞ്ചരിക്കുന്ന ക്ലാസ് എന്നീ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നഷ്ടപരിഹാരം ലഭിക്കുക. ലാപ്ടോപ്, മൊബൈല്‍ഫോണ്‍ തുടങ്ങിയ വിലയേറിയ വസ്തുക്കളുമായി യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് റെയില്‍വേയുടെ പുതിയ പദ്ധതി.


പ്രതിദിനം 20 ലക്ഷം ആളുകളെങ്കിലും ട്രെയിന്‍ യാത്ര നടത്തുന്നുണ്ടെന്നാണ് കണക്ക്. ഇവരില്‍ 52 ശതമാനം യാത്രക്കാരും ഇ-ടിക്കറ്റ് ഉപയോഗിക്കുന്നതിനാല്‍ ‘ബാഗേജ് ഇന്‍ഷുറന്‍സ്’ പദ്ധതി വിജയകരമാകും എന്ന് തന്നെയാണ് റെയിവേയുടെ വിശ്വാസം.



SUMMARY: Indian Railway introduces new ‘Baggage Insurance’ project for the passengers. It will be available only for those passengers who book tickets using IRCTC website.

Keywords: IRCTC, Baggage Insurance, Passengers, Indian Railway