Follow KVARTHA on Google news Follow Us!
ad

ചോദ്യപേപ്പറിലെ കഥാപാത്രത്തിന്റെ പേരുമാറ്റിയത് കേരളത്തെ ഞെട്ടിച്ച കൈവെട്ടുകേസായി

ഒരു പുസ്തകത്തിലെ ഭ്രാന്തന്‍ കഥാപാത്രത്തിന് പ്രത്യാഘാതങ്ങള്‍ ആലോചിക്കാതെ പേരു മാറ്റി ചോദ്യപേപ്പറില്‍ ഉപയോഗിച്ചതാണ് കേരളത്തെ ഞെട്ടിച്ച കൈവെട്ടുകേസിലേക്ക് Kerala, Idukki, Controversy, Teacher, Case, Accused, Court
ഇടുക്കി: (www.kvartha.com 30/04/2015) ഒരു പുസ്തകത്തിലെ ഭ്രാന്തന്‍ കഥാപാത്രത്തിന് പ്രത്യാഘാതങ്ങള്‍ ആലോചിക്കാതെ പേരു മാറ്റി ചോദ്യപേപ്പറില്‍ ഉപയോഗിച്ചതാണ് കേരളത്തെ ഞെട്ടിച്ച കൈവെട്ടുകേസിലേക്ക് നയിച്ചത്. 2010 മാര്‍ച്ച് 25നാണ് തൊടുപുഴ ന്യൂമാന്‍ കോളേജിലെ ബി.കോം രണ്ടാം സെമസ്റ്റര്‍ മലയാള പരീക്ഷാ ചോദ്യപേപ്പറില്‍ വിവാദ ചോദ്യം കടന്നുവന്നത്. പിറ്റേ ദിവസം തൊടുപുഴയിലും പരിസരത്തും ഹര്‍ത്താലും സംഘര്‍ഷവും നടന്നു. ചോദ്യം തയ്യാറാക്കിയ കോളജിലെ മലയാള വിഭാഗം മേധാവി ടി.ജെ. ജോസഫ് ഏപ്രില്‍ ഒന്നിന് അറസ്റ്റിലായി. ഏഴിന് ജാമ്യം ലഭിച്ചു.

പി ടി കുഞ്ഞുമുഹമ്മദിന്റെ ഭ്രാന്തന്‍ കഥാപാത്രത്തിന് പ്രവാചകന്റെ പേര് നല്‍കിയതാണ് പ്രശ്‌നങ്ങള്‍ക്ക വഴിവെച്ചത്. പി ടി കുഞ്ഞുമുഹമ്മദിന്റെ പുസ്തകത്തില്‍ നിന്നെടുത്ത ഭാഗമാണിതെന്നായിരുന്നു കോളജ് അധികൃതരുടെ വിശദീകരണം. എന്നാല്‍ താന്‍ മുസ്‌ലിം സമുദായത്തെ അപമാനിക്കുന്ന രീതിയിലുള്ള ഒരു പുസ്തകവും എഴുതിയിട്ടില്ലെന്നും പാവറട്ടിയിലെ ഒരു പാവം ഭ്രാന്തനെ മുഹമ്മദാക്കി മാറ്റിയ അധ്യാപകനാണ് ഈ വിവാദങ്ങള്‍ക്ക് കാരണമെന്നും ഇതെ കുറിച്ച് പി ടി കുഞ്ഞുമുഹമ്മദ് പ്രതികരിക്കുകയും ചെയ്തു.


പത്രപ്രവര്‍ത്തകനായ പി എം ബിനുകുമാര്‍ സമ്പാദനവും പഠനവും നിര്‍വഹിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് 2003 ല്‍ പ്രസിദ്ധീകരിച്ച തിരക്കഥയുടെ രീതി ശ്രസ്ത്രം എന്ന പുസ്തകം യൂനിവേഴ്്സ്റ്റി അക്കാദമിക് ഗ്രന്ഥമായി അംഗീകരിച്ചിട്ടുണ്ട്. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് 2002 ല്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചലചിത്ര സെമിനാറില്‍ പി ടി കുഞ്ഞുമുഹമ്മദ് നടത്തിയ പ്രസംഗം തിരക്കഥ ഒരു വിശ്വാസിയുടെ കണ്ടെത്തലുകള്‍ എന്ന ലേഖന രൂപേണ ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇതില്‍ കുഞ്ഞുമുഹമ്മദിന്റെ ഗര്‍ഷോം സിനിമയില്‍ നടന്‍ മുരളിയുടെ നാസറുദ്ദീന്‍ എന്ന കഥാപാത്രം ദൈവവുമായി സംസാരിക്കുന്ന ഭാഗം ചേര്‍ത്തിട്ടുണ്ട്. ദൈവത്തോടുള്ള ചോദ്യവും ഉത്തരവും സിനിമയില്‍ ഇങ്ങനെ ചേര്‍ത്തിരിക്കുന്നു.

ചോദ്യപേപ്പറിന് ആധാരമായ പുസ്തകം
'നാസര്‍: ദൈവമേ, നീ ഞങ്ങളെ ഇങ്ങനെ മണലാരണ്യത്തിലേക്ക് അയച്ച് ദുരിതപ്പെടുത്തുന്നതെന്തിന്?
ദൈവം: ആത്മാഭിമാനം നഷ്ടപ്പെട്ട ഒരു ജനതയെ അത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മറ്റൊരു ജനതക്ക് ദൃഷ്ടാന്തമായി കാണിക്കാന്‍. . . .'

ഈ ഭാഗം സിനിമയില്‍ ഉള്‍പ്പെടുത്താനുണ്ടായ സാഹചര്യത്തെ കുറിച്ച് പി ടി കുഞ്ഞുമുഹമ്മദ് ലേഖനത്തില്‍ സൂചിപ്പിക്കുന്നത് ഇപ്രകാരമാണ്: തിരക്കഥയ്ക്ക് ഫോം വീണുകിട്ടുന്നത് പലപ്പോഴും ജീവിതത്തില്‍ നിന്നുതന്നെയാണ്. ഗര്‍ഷോമില്‍ കഥാനായകന്‍ ദൈവവുമായി സംസാരിക്കുന്ന ഒരു രംഗമുണ്ട്. ഈ ഫോം എനിക്ക് വീണുകിട്ടിയത് ഇങ്ങനെയാണ്. എന്റെ നാട്ടില്‍ ഒരു ഭ്രാന്തനുണ്ട്.
ഈ ഭ്രാന്തന്‍ സ്ഥിരമായി ഒറ്റയ്ക്കിരുന്ന് ദൈവത്തെ വിളിക്കും.

'പടച്ചോനേ''..........പടച്ചോനേ.......ദൈവത്തിന്റെ മറുപടി. ' എന്താടാ നായിന്റെ മോനേ''........എന്നാണ്. ഇദ്ദേഹം ചോദിക്കുന്നു ഒരു അയില, അത് മുറിച്ചാല്‍ എത്ര കഷണമാണ്? ദൈവത്തിന്റെ മറുപടി: (ദൈവം ഇദ്ദേഹം തന്നെയാണ്) മൂന്നു കഷമാണെന്ന് നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് നായേ'........ഈ രീതിയാണ് ദൈവവുമായി സംവദിക്കാന്‍ ഞാന്‍ ഉപയോഗിച്ചത് പി.ടി കുഞ്ഞുമുഹമ്മദ് പറയുന്നു. ഇത്തരത്തില്‍ എഴുതിയ ലേഖനത്തില്‍ നിന്നുമാണ് അധ്യാപകന്‍ ഭ്രാന്തനെ മുഹമ്മദാക്കി മാറ്റിയത്.

ഇതിന്റെ പേരില്‍ കോളജ് പ്രിന്‍സിപ്പലിനെ മഹാത്മാ ഗാന്ധി സര്‍വകലാശാല ഡീ ബാര്‍ ചെയ്യുകയും ചെയ്തു. 2010 ജൂലൈ നാലിനാണ് പ്രഫ. ടി.ജെ ജോസഫിന്റെ വലത് കൈപ്പത്തി വെട്ടിമാറ്റിയത്.

വിരമിക്കാന്‍ മൂന്നുനാള്‍ ശേഷിക്കെ 2014 മാര്‍ച്ച് 28ന് മാനേജുമെന്റ് പിരിച്ചുവിടല്‍ നടപടി റദ്ദാക്കിയതിനെ തുടര്‍ന്ന് ജോസഫ് വീണ്ടും ജോലിയില്‍ പ്രവേശിച്ചു. അതിന് ഒമ്പത് ദിവസം മുമ്പ് 2014 മാര്‍ച്ച് 19ന് അദ്ദേഹത്തിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്തിരുന്നു.

Keywords: Kerala, Idukki, Controversy, Teacher, Case, Accused, Court.