Follow KVARTHA on Google news Follow Us!
ad

ഇനി പ്രവാചകന്റെ കാര്‍ട്ടൂണുകള്‍ വരയ്ക്കില്ല: ഷാര്‍ളി ഹെബ്ദോ കാര്‍ട്ടൂണിസ്റ്റ്

ലണ്ടന്‍: (www.kvartha.com 30/04/2015) ഇനി പ്രവാചകന്റെ കാര്‍ട്ടൂണുകള്‍ വരയ്ക്കില്ലെന്ന് ഷാര്‍ളി ഹെബ്ദോ കാര്‍ട്ടൂണിസ്റ്റ് റെനാള്‍ഡ് ലൂസിയര്‍Charlie Hebdo, French Satirical Magazine, Prophet Mohammed,
ലണ്ടന്‍: (www.kvartha.com 30/04/2015) ഇനി പ്രവാചകന്റെ കാര്‍ട്ടൂണുകള്‍ വരയ്ക്കില്ലെന്ന് ഷാര്‍ളി ഹെബ്ദോ കാര്‍ട്ടൂണിസ്റ്റ് റെനാള്‍ഡ് ലൂസിയര്‍. ഫ്രഞ്ച് ആക്ഷേപഹാസ്യ മാഗസിനായ ഷാര്‍ളി ഹെബ്ദോയുടെ ഫ്രണ്ട് പേജ് ഡിസൈന്‍ ചെയ്തത് റെനാള്‍ഡായിരുന്നു.

ജനുവരി ഏഴിന് പാരീസിലെ ഷാര്‍ളി ഹെബ്ദോയുടെ ഓഫീസിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ചീഫ് എഡിറ്റര്‍ അടക്കം 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഷെരീഫ്, സെയ്ദ് കൗച്ചി എന്നിവരായിരുന്നു ആക്രമണം നടത്തിയത്. ഇവരെ പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയിരുന്നു.

ആക്രമണത്തിന് ശേഷവും പ്രവാചകന്റെ കാര്‍ട്ടൂണ്‍ ഷാര്‍ളി ഹെബ്ദോ പ്രസിദ്ധീകരിച്ചിരുന്നു. എല്ലാം പൊറുക്കപ്പെട്ടുവെന്ന തലക്കെട്ടോടെയായിരുന്നു ആ പ്രസിദ്ധീകരണം. ഞാന്‍ ഷാര്‍ളിയാണെന്ന ബോര്‍ഡുമായി കരഞ്ഞുകൊണ്ടിരിക്കുന്ന പ്രവാചകന്റെ ചിത്രവും ഇതിലുണ്ടായിരുന്നു. ഈ ചിത്രവും റെനാള്‍ഡായിരുന്നു വരച്ചത്.

ഞാന്‍ സര്‍ക്കോസിയെ വരച്ചിട്ടുണ്ട്. അതുപോലെ തന്നെയാണ് പ്രവാചകനെ വരയ്ക്കാന്‍ ശ്രമിച്ചതും. എന്റെ ജീവിതം വരച്ച് തീര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല റെനാള്‍ഡ് പറഞ്ഞു.

കതാര്‍സിസ് എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനായുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ റെനാള്‍ഡ്. അദ്ദേഹത്തിന്റെ മികച്ച കാര്‍ട്ടൂണുകള്‍ ഉള്‍പ്പെടുത്തിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
Charlie Hebdo, French Satirical Magazine, Prophet Mohammed,

SUMMARY: A cartoonist who designed the front page of the French satirical weekly Charlie Hebdo, said he will no longer draw the Prophet Mohammad (PUBH), media reported on Thursday.

Keywords: Charlie Hebdo, French Satirical Magazine, Prophet Mohammed,