Follow KVARTHA on Google news Follow Us!
ad

സിറിയയില്‍ ആയുധ സംഭരണശാല പൊട്ടിത്തെറിച്ചു; 25 ഐസിസ് പോരാളികള്‍ കൊല്ലപ്പെട്ടു

ഡമാസ്‌ക്കസ്: (www.kvartha.com 30/04/2015) സിറിയയില്‍ ആയുധസംഭരണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 25 ഇസ്ലാമിക് സ്‌റ്റേറ്റ് പോരാളികള്‍ കൊല്ലപ്പെട്ടു.Islamic State, Militants, Killed, Blast, Weapon depot, Syria,
ഡമാസ്‌ക്കസ്: (www.kvartha.com 30/04/2015) സിറിയയില്‍ ആയുധസംഭരണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 25 ഇസ്ലാമിക് സ്‌റ്റേറ്റ് പോരാളികള്‍ കൊല്ലപ്പെട്ടു. ബുധനാഴ്ചയായിരുന്നു സംഭവം. സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സാണ് ഇക്കാര്യമറിയിച്ചത്.

ദീര്‍ അല്‍ സൂറിലെ കിഴക്കന്‍ ഭാഗത്തെ മയദീനിലാണ് സ്‌ഫോടനമുണ്ടായത്. നിരവധി സ്‌ഫോടനങ്ങള്‍ നടന്നതായാണ് റിപോര്‍ട്ടുകള്‍.

20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പലരുടേയും നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരുമെന്നാണ് സൂചന.

സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ദീര്‍ അല്‍ സൂറിന്റെ ഭൂരിഭാഗവും ഇസ്ലാമിക് സ്‌റ്റേറ്റിന്റെ നിയന്ത്രണത്തിലാണ്.
Islamic State, Militants, Killed, Blast, Weapon depot, Syria,

SUMMARY: At least 25 militants of Islamic State(IS) militant group were killed in powerful blasts at a weapon depot in eastern Syria killed on Wednesday, the Syrian Observatory for Human Rights reported.

Keywords: Islamic State, Militants, Killed, Blast, Weapon depot, Syria,