Follow KVARTHA on Google news Follow Us!
ad

കലികാലം! അങ്ങനെ കശ്മീര്‍ വിഘടനവാദി നേതാവും മന്ത്രിയായി

കശ്മീര്‍: (www.kvartha.com 02/03/2015) ഒരിക്കല്‍ വിഘടനവാദി നേതാവും ഇപ്പോള്‍ മന്ത്രിയുമായ സജ്ജാദ് ഗാനി ലോണിനെ എല്ലാ വിഘടവാദി നേതാക്കളും മാതൃകയാക്കണമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ്. ഞായറാഴ്ച സത്Sajjad Gani Lone, Jammu Kashmir, Separatists Leader, Minister, BJP, PDP,
കശ്മീര്‍: (www.kvartha.com 02/03/2015) ഒരിക്കല്‍ വിഘടനവാദി നേതാവും ഇപ്പോള്‍ മന്ത്രിയുമായ സജ്ജാദ് ഗാനി ലോണിനെ എല്ലാ വിഘടവാദി നേതാക്കളും മാതൃകയാക്കണമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ്. ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവരില്‍ ഒരാളാണ് സജ്ജാദ് ലോണ്‍.

കശ്മീരില്‍ ഭരണമാറ്റമുണ്ടാകുമെന്ന് മണത്തറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഡല്‍ഹിയില്‍ ചെന്നുകണ്ട ആദ്യ കശ്മീര്‍ നേതാവ് കൂടിയാണ് ലോണ്‍. അന്ന് മോഡിയെ തന്റെ മുതിര്‍ന്ന സഹോദരനെന്നാണ് ലോണ്‍ വിശേഷിപ്പിച്ചത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് 2 മാസം വേണ്ടിവന്നും ബിജെപിക്കും പിഡിപിക്കും തമ്മില്‍ ധാരണയിലെത്താന്‍. അധികാരത്തിനുവേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും ബിജെപിയും തയ്യാറായി നിന്നു.

സജ്ജാദ് ലോണ്‍ മന്ത്രിമാരുടെ ലിസ്റ്റില്‍ ഇടം നേടിയെങ്കിലും ക്യാബിനറ്റ് പദവി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അമിത് ഷായുടെ ഇടപെടലില്‍ സജ്ജാദ് ലോണിന് ക്യാബിനറ്റ് പദവി ലഭിച്ചു. അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയും ചെയ്തു.

Sajjad Gani Lone, Jammu Kashmir, Separatists Leader, Minister, BJP, PDP, സജ്ജാദ് ലോണിനെ പരിഹസിച്ച് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ട്വിറ്ററില്‍ രംഗത്തെത്തിയതും ശ്രദ്ധേയമായി. വാഗ്ദാനത്തില്‍ അതൃപ്തനായ ഒരു മന്ത്രി ജമ്മുവിലേയ്ക്കുള്ള ഫ്‌ലൈറ്റ് റദ്ദാക്കി. എന്നാല്‍ വാഗ്ദാനം റോഡ് വഴിയെത്തി. സഖ്യത്തിന്റെ തമാശകളും കളികളുമെന്നായിരുന്നു ട്വീറ്റ്.

SUMMARY: New J&K Chief Minister Mufti Muhammad Sayeed said former separatist leader-turned-mainstream politician Sajjad Gani Lone has set an example for other separatists to follow, as the latter took the oath as a minister in his Mufti's Cabinet on Sunday.

Keywords: Sajjad Gani Lone, Jammu Kashmir, Separatists Leader, Minister, BJP, PDP,

Post a Comment