Follow KVARTHA on Google news Follow Us!
ad

ഭര്‍ത്താവിനെതിരെ കള്ളക്കേസ് കൊടുക്കുമ്പോള്‍ സൂക്ഷിക്കുക: പണി കിട്ടും

ഭര്‍ത്താവിനോടുള്ള വൈരാഗ്യം തീര്‍ക്കാനായി കള്ളക്കേസ് കൊടുക്കുന്നവര്‍ ഇനി സൂക്ഷിക്കുക. Kottayam, Jail, Supreme Court of India, Parents, Arrest, Kerala,
കോട്ടയം: (www.kvartha.com 31/03/2015) ഭര്‍ത്താവിനോടുള്ള വൈരാഗ്യം തീര്‍ക്കാനായി കള്ളക്കേസ് കൊടുക്കുന്നവര്‍ ഇനി സൂക്ഷിക്കുക. പിടിക്കപ്പെട്ടാല്‍ ജയില്‍ ശിക്ഷ ഉറപ്പ്. അടുത്ത കാലത്ത് ഭര്‍ത്താക്കന്‍മാര്‍ക്കെതിരെയുള്ള പരാതികള്‍ രാജ്യത്ത് വര്‍ധിച്ചുവരികയാണ്.

സ്ത്രീധനത്തിന്റെ പേരിലും മറ്റും പീഡിപ്പിക്കുന്നതായുള്ള പരാതികളാണ് അധികവും  ഫയല്‍ ചെയ്യപ്പെടുന്നത്. ഇത്തരം കേസുകളില്‍ അറുപതു ശതമാനവും വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് വ്യാജപ്പരാതി നല്‍കി നിയമം ദുര്‍വിനിയോഗം ചെയ്യുന്നവര്‍ക്ക് പണികൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

സ്ത്രീധന കേസുമായി ബന്ധപ്പെട്ട് രാജ്യത്ത് ഇതിനോടകം തന്നെ ഒരു ലക്ഷത്തിലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതില്‍ പകുതിയോളം കേസുകളും വ്യാജമെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ സ്ത്രീധന പീഡനക്കേസില്‍ മിക്കപ്പോഴും ഭര്‍ത്താവിന്റെ പ്രായമുള്ള അച്ഛനെയും അമ്മയെയും പ്രതിപ്പട്ടികയില്‍ പെടുത്തുകയും ചെയ്യും. ചിലപ്പോള്‍ ഭര്‍ത്താവിന്റെ സഹോദരിമാരെയും പ്രതിയാക്കും. സ്ത്രീപീഡന കേസ് ആയതിനാല്‍ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുക്കുന്നത്. ഭര്‍ത്താവിന്റെ അച്ഛനും അമ്മയും സഹോദരിമാരും സ്ത്രീയെ പീഡിപ്പിച്ചിട്ടില്ലെന്ന് ബോധ്യമാണെങ്കിലും അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ പോലീസിനും കഴിയില്ല.

സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ഐ.പി.സി 496(എ)അനുസരിച്ച് കുറ്റകരമാണ്. ഈ നിയമമാണ് ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ഭേദഗതി ചെയ്ത കരട് രൂപം ആഭ്യന്തര മന്ത്രാലയം കേന്ദ്ര സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. പുതിയ നിയമപ്രകാരം സ്ത്രീ നല്കിയ പരാതി കള്ളമാണെന്ന് തെളിഞ്ഞാല്‍ കേസ് നല്കിയ സ്ത്രീയ്ക്ക് എതിരെ നടപടി എടുക്കാനും കരട് രൂപം ശുപാര്‍ശ ചെയ്യുന്നു. കള്ളപ്പരാതിക്കാരിയില്‍ നിന്നും 15,000 രൂപ പിഴ ഈടാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു. മാത്രമല്ല, കേസിന്റെ ഗൗരവമനുസരിച്ച് തടവുശിക്ഷ നല്കാനും വ്യവസ്ഥയുണ്ട്. നിലവില്‍ ഭര്‍ത്താവിനോ ഭര്‍തൃവീട്ടുകാര്‍ക്കോ എതിരെ കള്ളക്കേസ് നല്കിയെന്ന് തെളിഞ്ഞാല്‍ ഇതുവരെ ആയിരം രൂപ മാത്രമായിരുന്നു ശിക്ഷ.

സ്ത്രീപീഡനക്കേസ് ജാമ്യമില്ലാത്ത കുറ്റമാണ്. തങ്ങളുടെ നിരപരാധിത്വം തെളിയിക്കേണ്ടത് ഭര്‍ത്താവിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ അതിനുമുമ്പേ ഭര്‍ത്താവിനെയും പ്രായമായ ഭര്‍തൃ മാതാപിതാക്കളെയും കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലടയ്ക്കും. ഇങ്ങനെ നിരപരാധികളായ ഒട്ടേറെ പേര്‍ ഇത്‌നോടകം തന്നെ  ജയിലിലായിട്ടുമുണ്ട്. ഏറ്റവും അവസാനമാണ് ഭര്‍ത്താവ് കുറ്റക്കാരനല്ലായെന്ന് കോടതിക്ക് ബോധ്യമാകുന്നത്. എന്നാല്‍ അപ്പോഴേക്കും ജയില്‍ ശിക്ഷ അനുഭവിച്ച  ഇവര്‍ മാനസികമായും ശാരീരികമായും തളര്‍ന്നിരിക്കും.

ഇത്തരം കേസുകള്‍ പഠിച്ചതിനെതുടര്‍ന്ന് കഴിഞ്ഞവര്‍ഷം സുപ്രീം കോടതി പുതിയൊരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് ഭര്‍ത്താവിനെതിരെ ഭാര്യ പീഡനത്തിന് കേസ് നല്കിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ അറസ്റ്റ് ചെയ്യാന്‍ പാടില്ല.  ശരിയായരീതിയിലുള്ള അന്വേഷണം നടത്തി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മാത്രമേ അറസ്റ്റ് ചെയ്യാവുവെന്നാണ് സുപ്രീം കോടതിയുടെ  ഉത്തരവ്. കൂടാതെ ജില്ലാ പോലീസ് മേധാവിയ്ക്ക് അന്വേഷണ റിപോര്‍ട്ട് നല്കിയശേഷം അദ്ദേഹത്തിന്റെ അറിവോടെ മാത്രമേ ഭര്‍ത്താവിനെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യാവുവെന്നും ഉത്തരവായിട്ടുണ്ട്. സുപ്രീം കോടതിയുടെ ഈ ഉത്തരവിനെതിരെ ചില മഹിളാ സംഘടനകള്‍ രംഗത്ത് വന്നിരുന്നു.
 Punishment for false or malicious complaint and false evidence, Kottayam, Jail, Supreme Court of India,
ഉഭയകക്ഷി സമ്മതപ്രകാരം ഒരു സ്ത്രീയുമായി ബന്ധപ്പെട്ടാലും സ്ത്രീ പിന്നീട് കേസ് നല്കിയാല്‍ പുരുഷന്‍ കുടുങ്ങിയതുതന്നെ. എന്നാല്‍ ഇക്കാര്യങ്ങള്‍ അറിയാമെങ്കിലും സ്ത്രീയുടെ മൊഴിയനുസരിച്ച് കേസ് എടുക്കാതിരിക്കാന്‍ സാധിക്കുകയില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
എണ്ണപ്പാറ മുക്കുഴിയിലെ എന്‍.വി. പത്മനാഭന്‍ നായര്‍ നിര്യാതനായി
Keywords: Punishment for false or malicious complaint and false evidence, Kottayam, Jail, Supreme Court of India, Parents, Arrest, Kerala.

Post a Comment