Follow KVARTHA on Google news Follow Us!
ad

പി.എസ്.എം.ഒ കോളജ് ജിദ്ദ അലുംനി എട്ടാം വാര്‍ഷികം ആഘോഷിച്ചു

കലാലയ ജീവിതത്തിലെ സ്മരണകളുമായി ഒരിക്കല്‍ കൂടി അവര്‍ ഒത്തുകൂടി. സംഗീതവും Song, Dance, Reality Show, Judge, Programme, Malayalam, Hindi, Film, Saudi Arabia, Annualsery.
ജിദ്ദ: (www.kvartha.com 01.03.2015) കലാലയ ജീവിതത്തിലെ സ്മരണകളുമായി ഒരിക്കല്‍ കൂടി അവര്‍ ഒത്തുകൂടി. സംഗീതവും നൃത്തവുമൊക്കെയായി പൂര്‍വ വിദ്യാര്‍ഥികള്‍ ഒരു സന്ധ്യ മുഴുവന്‍ ആഘോഷമാക്കി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് ജിദ്ദാ ചാപ്റ്ററിന്റെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ദൃശ്യ ശ്രാവ്യ മനോഹരമായ കലാവിരുന്നൊരുക്കിയത്.

കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിയും പ്രശസ്ത ഗായകനും സംഗീത റിയാലിറ്റി ഷോകളിലെ വിധികര്‍ത്താവുമായ ഫിറോസ് ബാബുവിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓര്‍ക്കസ്ട്രയായിരുന്നു പരിപാടിയുടെ മുഖ്യ ആകര്‍ഷണം. 'യാ റസൂലല്ലാഹ്..' എന്ന ഭക്തി ഗാനത്തോടെ ആരംഭിച്ച് മലയാളം ഹിന്ദി ചലച്ചിത്ര ഗാനങ്ങളും ഗസലുകളും പാടി സദസിനെ കയ്യിലെടുത്ത ഫിറോസ് ബാബു സദസ് എഴുതി ആവശ്യപ്പെട്ട പാട്ടുകളും പാടി. ജിദ്ദയിലെ പ്രമുഖ ഗായകരായ മിതു പ്രസാദ്, മശൂദ് തങ്ങള്‍, ഹഖ് തിരൂരങ്ങാടി, സലീം നിലമ്പൂര്‍ എന്നിവരും ഗാനങ്ങള്‍ ആലപിച്ചു. കാലിക്കറ്റ് ലവേഴ്‌സിന്റേതായിരുന്നു ഓര്‍ക്കസ്ട്ര.

റഹ്മത്ത് മുഹമ്മദ് ചിട്ടപ്പെടുത്തിയ ഒപ്പനയും ഷിന്‌ടോ ആന്റണി അണിയിച്ചൊരുക്കിയ നൃത്തങ്ങളും ശ്രദ്ധേയമായി. ഒപ്പനയില്‍ നിയ അഷ്‌റഫ്, നജ നൗഷാദ്, ഫര്‍ഹാന ബഷീര്‍, ഫാത്വിമ ഫിദ, നൂഹ റിയാസ്, ശിഫ വീരാന്‍, ആലിയ ജിഫ്രി, ആഇശ അല്‍മാസ്, നദ നൗഷാദ് എന്നിവര്‍ പങ്കെടുത്തു. സോഹ അന്‍വര്‍, സയിം അന്‍വര്‍, അശ്വിന്‍ വേണുഗോപാല്‍, ഇയെനസ്റ്റ് വേണുഗോപാല്‍, ഇയെനസ്റ്റ് ജോഷി, അഭിജിത്ത് ജയദീപ്, ഓസ്റ്റിന്‍ ജോഷി എന്നിവര്‍ നൃത്തങ്ങളില്‍ പങ്കെടുത്തു.

പ്രസിഡണ്ട് സമദ് കാരാടന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സീതി കൊളക്കാടന്‍ സ്വാഗതം പറഞ്ഞു. മുഹമ്മദാലി മുസ്ലിയാരകത്ത്, പി.എം.എ ജലീല്‍, എ.പി കുഞ്ഞാലി ഹാജി എന്നിവര്‍ സംസാരിച്ചു. കെ.സി. അബ്ദുര്‍ റഹ്മാന്‍ നന്ദി പറഞ്ഞു. ഷെദ അഷ്‌റഫ്, യാസ് തിരൂരങ്ങാടി എന്നിവര്‍ അവതാരകരായിരുന്നു.

അഷ്‌റഫ് കുന്നത്ത്, സലാഹ് കാരാടന്‍, റഷീദ് പറങ്ങോടത്ത്, മൊയ്തു വലിയകത്ത്, അബ്ദുര്‍ റഹ്മാന്‍ കാവുങ്ങല്‍, അനില്‍ മുഹമ്മദ്, ജലീല്‍ കണ്ണമംഗലം, ഷാജി അരിമ്പ്രത്തൊടി, അഷ്‌റഫ് അഞ്ചാലന്‍, ജബ്ബാര്‍ പാലത്തിങ്ങല്‍, കെ.എം.എ. ലത്വീഫ്, ഡോ. നസീര്‍ അഹമ്മദ്, വി.പി മുസ്തഫ, ഡോ. ശുഹൈബ്, സാലിഹ് കൊളക്കാടന്‍, എ.കെ ബാവ, കെ.കെ മുസ്തഫ ചെറുമുക്ക്, നാസര്‍ കാപ്രക്കാടന്‍, അബ്ദുര്‍ റബ്ബ് ചെമ്മാട്, ഇ.കെ. സൈതലവി, ഇസ്മാഈല്‍ നീറാട്, ഷെരീഫ മുഹമ്മദലി, നസീമ അഷ്‌റഫ്, സമീഹ മൊയ്തു തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Song, Dance, Reality Show, Judge, Programme, Malayalam, Hindi, Film, Saudi Arabia, Annualsery.

Post a Comment