കണ്ണൂരില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകനെ ഒരു സംഘം വെട്ടി പരിക്കേല്‍പ്പിച്ചു

കണ്ണൂര്‍: (www.kvartha.com 31/03/2015) ഇരിക്കൂര്‍ സിദ്ധിഖ് നഗറില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകനെ ഒരു സംഘം വെട്ടി പരിക്കേല്‍പ്പിച്ചു. തിങ്കളാഴ്ച രാത്രി 10.15 മണിയോടെയാണ് സംഭവം. ഇരിക്കൂര്‍ സിദ്ധിഖ് നഗര്‍ പുത്തന്‍പുര ഹൗസില്‍ മഹമൂദിന്റെ മകന്‍ ഉനൈസിനെ (24) യാണ് ആക്രമിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉനൈസിനെ കണ്ണൂരിലെ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Kannur, Injured, Hospital, Bomb Blast, Case, സിദ്ധിഖ് നഗറിലെ ബസ് ഷെല്‍ട്ടറില്‍ ഇരിക്കുകയായിരുന്ന ഉനൈസിനെ മൂന്ന്ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് വെട്ടിപ്പരിക്കേല്‍പിച്ചത്. ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. സംഭവത്തില്‍ ഇരിക്കൂര്‍ പോലീസ് കേസെടുത്തു. അക്രമ കാരണം വ്യക്തമല്ല. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടുമെന്ന് ഇരിക്കൂര്‍ പോലീസ് അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
എണ്ണപ്പാറ മുക്കുഴിയിലെ എന്‍.വി. പത്മനാഭന്‍ നായര്‍ നിര്യാതനായി
Keywords: Kannur, Injured, Hospital, Bomb Blast, Case, Police, Kerala.

Post a Comment

Previous Post Next Post