വിമാനത്തില്‍ നിന്നും എന്തിനാണ് ആ യുവാവ് 15 അടി താഴേക്കെടുത്തുചാടിയത്?

മുംബൈ: (www.kvartha.com 30/03/2015) മുംബൈ വിമാനത്താവളത്തില്‍ വിമാനത്തില്‍ നിന്നും 15 അടി താഴേക്കെടുത്ത് ചാടി നടന്നകന്ന് അറസ്റ്റിലായ ആകാശ് ജെയിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. സുരക്ഷ ഭീഷണിയുയര്‍ത്തിയ ആകാശ് ജെയിന്‍ തന്റെ ആരാധന പാത്രമായ അക്ഷയ് കുമാറിനെ അനുകരിക്കുകയായിരുന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്.

ഒരു സ്റ്റണ്ട് രംഗം അവതരിപ്പിച്ച് ഹീറോ ആകാനുള്ള ശ്രമത്തിലായിരുന്നു ആകാശ് ജെയിന്‍. ഗോവയിലേയ്ക്ക് പറക്കുന്നതിനിടയിലായിരുന്നു ആകാശ് ജെയിനിന്റെ അഭ്യാസ പ്രകടനം. വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് 15 അടി താഴേക്കെടുത്ത് ചാടിയ ജെയിന്‍ എയര്‍പോര്‍ട്ടില്‍ പരിഭ്രാന്തി പടര്‍ത്തിയിരുന്നു.

Mumbai Airport, Akash Jain, Akshay Kumar, Jump, Air craft, മുപ്പതുകാരനായ ജെയിന്‍ ഒരു മെഡിക്കല്‍ റെപ്രസന്റേറ്റീവ് ആണ്. ഏപ്രില്‍ 4 വരെ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും.

SUMMARY: After his arrest on Saturday, Akash Jain told the police that he had opened the emergency door of the aircraft and jumped off because he wanted to perform a stunt like Akshay Kumar, whom he idolised

Keywords: Mumbai Airport, Akash Jain, Akshay Kumar, Jump, Air craft,

Post a Comment

Previous Post Next Post