ദിവസം ഒരാടിനെ തിന്നുന്ന ഇറാഖി തടിയന്‍ ഇന്ത്യയില്‍; 150 കിലോ കുറയ്ക്കാന്‍ ശസ്ത്രക്രിയ

ന്യൂഡല്‍ഹി: (www.kvartha.com 31/03/2015) ഇറാഖിലെ ഭാരം കൂടിയ മനുഷ്യരിലൊരാളായ അലി സദ്ദാം ഇന്ത്യയില്‍. 301 കിലോ ശരീരഭാരമുള്ള സദ്ദാം ശസ്ത്രക്രിയയിലൂടെ 150 കിലോ കുറയ്ക്കാനാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. ഡല്‍ഹിയിലെ ബി.എല്‍.കെ ആശുപത്രിയിലാണ് സദ്ദാം സ്ലീവ് ഗാസ്‌ട്രെക്‌റ്റോമി ശസ്ത്രക്രിയക്ക് വിധേയനായത്.

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇദ്ദേഹത്തിന് 150 കിലോ കുറയുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളത്. ശസ്ത്രക്രിയ കഴിഞ്ഞ് 5 ദിവസം പിന്നിട്ടപ്പോള്‍ ഇദ്ദേഹത്തിന് 20 കിലോ കുറഞ്ഞുവെന്നത് ഡോക്ടര്‍മാരുടെ വാദത്തെ സാധൂകരിക്കുന്നുണ്ട്.
Iraqi Man, Ali Saddham, India, Surgery, Goat, Eggs,

24 മുട്ടകളായിരുന്നു സദ്ദാമിന്റെ പ്രാതല്‍. രണ്ട് കോഴികളും 12 ചപ്പാത്തികളും ഉച്ചയൂണിന്, ഒരു ആടും 2 ലിറ്റര്‍ പാലും 15 കുബ്ബൂസും അത്താഴത്തിന്.

അമിത ഭാരം പ്രമേഹത്തിനും രക്ത സമ്മര്‍ദ്ദത്തിനും ഉറക്കമില്ലായ്മയ്ക്കും വഴിവെച്ചതോടെയാണ് സദ്ദാം ശരീര ഭാരം കുറയാന്‍ ചികില്‍സ തേടിയത്.

SUMMARY: At 301 kg, Ali Saddam might be the world's heaviest Iraqi man. He is definitely Iraq's heaviest - his former diet proved it. 24 eggs was breakfast, two chickens with 12 chapattis was lunch, an entire goat, 2 litre of milk and 15 kuboos (Arabic rotis) was dinner.

Keywords: Iraqi Man, Ali Saddham, India, Surgery, Goat, Eggs,

Post a Comment

Previous Post Next Post