Follow KVARTHA on Google news Follow Us!
ad

വരുമാനം കൂട്ടിയാല്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഇന്‍സന്റീവ്: മന്ത്രി തിരുവഞ്ചൂര്‍

നല്ല പെരുമാറ്റത്തിലൂടെ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിച്ച് കോര്‍പറേഷന് സാമ്പത്തിക നേട്ടം ഉണ്ടാക്കി Idukki, Kerala, Minister, Thiruvanchoor Radhakrishnan, Government-employees, KSRTC
ഇടുക്കി: (www.kvartha.com 02.03.2015) നല്ല പെരുമാറ്റത്തിലൂടെ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിച്ച് കോര്‍പറേഷന് സാമ്പത്തിക നേട്ടം ഉണ്ടാക്കി കൊടുക്കുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഇന്‍സന്റീവ് ഉള്‍പ്പെടെയുള്ള പ്രോത്സാഹനങ്ങള്‍ നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. റോഷി അഗസ്റ്റിന്‍ എം. എല്‍.എ യുടെ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് നവീകരിച്ച മൂലമറ്റം കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റിംഗ് സെന്റര്‍, ഗാരേജ്, ഓഫീസ് മന്ദിരം, വിശ്രമ കേന്ദ്രം എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ആസ്തി വികസന ഫണ്ട് അനുവദിച്ച് കൂടുതല്‍ ജനപ്രതിനിധികള്‍ മുന്നോട്ട് വരണം. സേവ് കെ.എസ്.ആര്‍.ടി.സി കാംപെയ്‌നുമായി ജനപ്രതിനിധികള്‍ സഹകരിക്കണം.

എംപാനല്‍ കണ്ടക്ടര്‍മാരുടേയും ഡ്രൈവര്‍മാരുടേയും വേതനം മാന്യമായി ജീവിക്കാന്‍ കഴിയുന്ന വിധത്തില്‍ വര്‍ധിപ്പിക്കും. ഇന്ധന വിലക്കുറവിലൂടെ 16 ലക്ഷം രൂപയുടെ കുറവ് കെ.എസ്.ആര്‍.ടി.സിക്ക് പ്രവര്‍ത്തന ചെലവില്‍ ഉണ്ടാകുന്നുണ്ട്. ഇതില്‍ നാല് ലക്ഷം രൂപയാണ് പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികളുടെ സൗജന്യ യാത്രക്കായി നീക്കി വച്ചിട്ടുള്ളത്.

കെ.റ്റി.ഡി.എഫ്.സിയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി എടുത്തിട്ടുള്ള കടം അടുത്ത വര്‍ഷത്തോടെ അടച്ച് തീര്‍ക്കും. ഇതിലൂടെ പലിശയിനത്തില്‍ 400 കോടി രൂപ ഒരു വര്‍ഷം ലാഭിക്കാന്‍ കഴിയും. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ 4.5 കോടി രൂപയായിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ പ്രതിദിന വരുമാനം ഇപ്പോള്‍ ആറ് കോടി കവിഞ്ഞു. ഏഴ് കോടി രൂപ കൈവരിക്കുകയാണ് ലക്ഷ്യം. പ്രതിദിന വരുമാന വര്‍ദ്ധനവിലൂടെയും കെ.റ്റി.ഡി.എഫ്.സിയുടെ പലിശ ഒഴിവാകുന്നതിലൂടെയും പ്രതിവര്‍ഷ നഷ്ടം 1200 കോടിയില്‍ നിന്നും 400 കോടിയിലേക്ക് കുറയ്ക്കാന്‍ സാധിക്കും. കൊറിയര്‍ സര്‍വ്വീസ് ആരംഭിച്ചും, പാഴ്‌സല്‍ സര്‍വ്വീസ് വ്യാപിപ്പിച്ചും ഓപ്പറേറ്റിംഗ് സെന്ററുകളില്‍ ഡിജിറ്റല്‍ പരസ്യബോര്‍ഡ് സ്ഥാപിച്ചും നഷ്ടം ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അലക്‌സ് കോഴിമല, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉസ്മാന്‍, അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബ്രിജിത് സിറിയക്, വൈസ് പ്രസിഡന്റ് ടോമി ജോസ് കുന്നേല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Idukki, Kerala, Minister, Thiruvanchoor Radhakrishnan, Government-employees, KSRTC. 

Post a Comment