ഇന്റര്‍വ്യൂ നടക്കുമ്പോള്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ സച്ചിനെ കാണാന്‍ ഓടിയതെന്തിന്?

സിഡ്‌നി: (www.kvartha.com 31/03/2015) ക്രിക്കറ്റിലെ എക്കാലത്തേയും താരം സച്ചിന്‍ തന്നെയാണെന്ന് തെളിയിച്ചിരിക്കയാണ് കഴിഞ്ഞ ദിവസത്തെ സംഭവം.
ലോകകപ്പ് ഫൈനല്‍ നടന്ന മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് സംഭവം. ലോകകപ്പ് ജയിച്ച ഓസ്‌ട്രേലിയന്‍ ടീമിനെ അഭിനന്ദിക്കാന്‍ ഗ്രൗണ്ടിലിറങ്ങിയ ക്രിക്കറ്റ് ദൈവത്തെ സച്ചിന്‍ വിളികളുമായാണ് ഗാലറി വരവേറ്റത്.

അവസരത്തില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി കപ്പ് സ്വന്തമാക്കിയ ആസ്‌ട്രേലിയന്‍ താരം  ഗ്ലെന്‍ മാക്‌സ്‌വെല്‍ ഒരു ചാനലിന് ഇന്റര്‍വ്യൂ നല്‍കികൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ സച്ചിന്‍ ഗാലറിയില്‍ വരുന്നതുകണ്ട മാക്‌സ് വെല്‍ ഇന്റര്‍വ്യൂ നിര്‍ത്തിവെച്ച് സച്ചിനരികില്‍ ഓടിയെത്തുകയായിരുന്നു. സച്ചിന്റെ അടുത്ത് വന്ന് കൈ കൊടുത്ത് ആലിംഗനം ചെയ്ത ശേഷമാണ് മാക്‌സ് തിരികെ ഇന്റര്‍വ്യൂവിനെത്തിയത്.

2013 നവംബറില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷമുള്ള സച്ചിന്റെ ആദ്യത്തെ ലോകകപ്പാണ് ഇത്. ആറ് ലോകകപ്പ് എഡിഷനുകളില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച സച്ചിന്‍ അത്രയും തന്നെ സെഞ്ചുറികളും അടിച്ചെടുത്തിരുന്നു. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച വ്യക്തി എന്ന റെക്കോര്‍ഡും സച്ചിന്‍ സ്വന്തമാക്കിയിട്ടുണ്ട്.

Sidney, Social Network, World, 2011 ല്‍ ഇന്ത്യ ലോകകപ്പ് നേടുമ്പോള്‍ ടീമില്‍ സച്ചിനുമുണ്ടായിരുന്നു. മാക്‌സ്‌വെല്‍ ലോകത്തെ ഏറ്റവും
വിനാശകാരിയായ ബാറ്റ്‌സ്മാന്‍ എന്ന പേരിലാണ് ഇന്ന് അറിയപ്പെടുന്നത്. ഐ പി എല്ലില്‍ സച്ചിനൊപ്പം മാക്‌സ് വെലും കളിച്ചിട്ടുണ്ട്. സച്ചിനെ കാണാനായി ഗ്ലെന്‍ മാക്‌സ്‌വെല്‍ ഓടുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ് .
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മത്സ്യ വ്യാപാരി മരിച്ചുKeywords: Sidney, Social Network, World

Post a Comment

Previous Post Next Post