» » » » » » » ഇ സുലൈമാന്‍ മുസ്ലിയാര്‍ സമസ്ത പ്രസിഡന്റ്

കോട്ടയ്ക്കല്‍: (www.kvartha.com 02.03.2015) പണ്ഡിത പ്രമുഖനും സൂക്ഷ്മജ്ഞാനിയുമായ ഇ സുലൈമാന്‍ മുസ്‌ലിയാരെ സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷനായി തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം കോട്ടയ്ക്കലില്‍ ചേര്‍ന്ന സമസ്ത മുശാവറ യോഗത്തിലാണ് സുലൈമാന്‍ മുസ്‌ലിയാരെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. നിലവില്‍ സമസ്തയുടെ ഉപാധ്യക്ഷനായ  ഷിറിയ അലിക്കുഞ്ഞി
മുസ്‌ലിയാരെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.

വേങ്ങര പഞ്ചായത്തിലെ ചെങ്ങാനിയില്‍ 1942 ല്‍ എടയാട്ടു അഹമ്മദ് മൊല്ലയുടേയും ഊരകം കോടലിട മൊയ്തീന്‍ കുട്ടിയുടെ മകള്‍ ആഇഷയുടേയും മകനായാണ് ഇ സുലൈമാന്‍ ഉസ്താദ് ജനിച്ചത്. കാരാട്ടാലുങ്ങലിലെ ബീരാന്‍ മൊയ്തീന്‍ മൊല്ലയുടെ ഓത്തുപള്ളിയില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്.  പതിനൊന്നാം വയസില്‍ പെരുവള്ളൂരിനടുത്ത മുടക്കില്‍ പള്ളിയില്‍ ശംസുദ്ദീന്‍ മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു.

ഒരു മാസത്തിനുള്ളില്‍ തന്നെ  പുകയൂരിലെ അച്ചിപ്ര ഉണ്ണീന്‍കുട്ടി മുസ്‌ലിയാരുടെ ദര്‍സിലേക്ക് മാറുകയും ചെയ്തു. തുടര്‍ന്ന്  പ്രമുഖ പണ്ഡിതന്‍ അച്ചിപ്ര ഉണ്ണീന്‍കുട്ടി മുസ്‌ലിയാരുടെ കൂടെ മുടക്കീല്‍ പളളി, അരീക്കോട്, വിളയില്‍ വാവൂര്‍ ദര്‍സുകളില്‍  നാലു വര്‍ഷം പഠിച്ചു. പ്രശസ്ത പണ്ഡിതന്‍ കൈപറ്റ ബീരാന്‍കുട്ടി മുസ്‌ലിയാരുടെ കീഴില്‍  നാല് വര്‍ഷം ഓതിപ്പഠിച്ചു. ഉസ്താദുല്‍ അസാതീദ് ഒ കെ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ ചാലിയത്തെ ദര്‍സിലാണ് പിന്നീട് ചേര്‍ന്നത്.

ചാലിയത്തെ  മൂന്ന് വര്‍ഷത്തെ പഠനത്തിനുശേഷം ഒ കെ ഉസ്താദിന്റെ നിര്‍ദേശ പ്രകാരം ദയൂബന്തില്‍ നിന്നും  ബിരുദം നേടി. അതിനുശേഷം ഒ കെ ഉസ്താദ് സ്ഥാപിച്ച ഒതുക്കുങ്ങല്‍ ഇഹ്‌യാഉസ്സുന്ന അറബിക്കോളജില്‍ മുദരിസായി ചേര്‍ന്നു. കഴിഞ്ഞ നാല്‍പ്പത്തൊന്ന് വര്‍ഷമായി ഇവിടെ സേവനമനുഷ്ഠിക്കുകയാണ്. ഒതുക്കുങ്ങലില്‍ ഒ കെ ഉസ്താദ് നിര്‍മിച്ച പള്ളിയില്‍ ചെറിയ തോതില്‍ ആരംഭിച്ച ദര്‍സാണ്, ഇപ്പോള്‍ കേരളത്തിലെ ഉന്നത മത കലാലയമായ ഇഹ്‌യാഉസ്സുന്നയായി വളര്‍ന്നത്. സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് ഒ കെ ഉസ്താദിനൊപ്പം സുലൈമാന്‍ മുസ്‌ലിയാര്‍ക്കും  പങ്കുണ്ട്.

വൈലത്തൂര്‍ എന്‍ ബാവ മുസ്‌ലിയാര്‍, എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ (ഫാറൂഖ് കോളജ്), ചെര്‍ള അബ്ദുല്ല മുസ്‌ലിയാര്‍, ടി സി മുഹമ്മദ് മുസ്‌ലിയാര്‍, മാണൂര്‍ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, സി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ മുതുവല്ലൂര്‍ (കൊണ്ടോട്ടി ബുഖാരി) തരുവറ മുഹമ്മദ് മുസ്‌ലിയാര്‍ (കൊണ്ടോട്ടി ബുഖാരി) എന്നിവര്‍ സഹപാഠികളാണ്.

നിരവധി ആത്മീയാചാര്യന്മാരുടെ ശിക്ഷണവും ഇജാസത്തും ലഭിച്ചിട്ടുണ്ട്. കൈപറ്റ ബീരാന്‍കുട്ടി മുസ്‌ലിയാരില്‍ നിന്ന് ഖാദിരിയ്യ ത്വരീഖത്തിന്റെയും, ഒ കെ ഉസ്താദില്‍ നിന്ന് ബാഅലവിയ്യയുടെയും മൊറയൂര്‍ മുല്ലക്കോയ തങ്ങളില്‍ നിന്ന് ചിശ്തിയ്യയുടെയും കക്കിടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാരില്‍ നിന്ന് ദലാഇലുല്‍ ഖൈറാത്തിന്റെയും ഇജാസത്തുകള്‍ നേടി.
E Sulaiman Musliyar appointed as Samastha president, Parents, Study, Friends,
മലപ്പുറം ജില്ലാ സമസ്ത പ്രസിഡന്റ്, കൊണ്ടോട്ടി ഇസ്‌ലാമിക് സര്‍വീസ് ട്രസ്റ്റ് പ്രസിഡണ്ട്, കൊണ്ടോട്ടി മസ്ജിദുല്‍ ഫതഹ് പ്രസിഡന്റ് , കുണ്ടൂര്‍ ഗൗസിയ്യ രക്ഷാധികാരി, പെരുവളളൂര്‍ നജാത്ത് ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിക്കുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കാസര്‍കോട് സ്വദേശി തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു

Keywords: E Sulaiman Musliyar appointed as Samastha president, Parents, Study, Friends, Church, Kottayam.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal