ബീഹാറില്‍ വീണ്ടും പരീക്ഷാ തട്ടിപ്പ്: 1000 ഉദ്യോഗാര്‍ത്ഥികള്‍ അറസ്റ്റില്‍

ഡെല്‍ഹി: (www.kvartha.com 31/03/2015) ബീഹാറില്‍ വീണ്ടും പരീക്ഷാ തട്ടിപ്പ്. ആയിരം ഉദ്യോഗാര്‍ത്ഥികള്‍ അറസ്റ്റില്‍. ബീഹാറില്‍ നടന്ന കോണ്‍സ്റ്റബിള്‍ പരീക്ഷയിലാണ് ആള്‍മാറാട്ടം നടന്നത്. സംസ്ഥാന പോലീസ് സേനയിലേക്ക് 2014 ഒക്ടോബറില്‍ നടന്ന എഴുത്തുപരീക്ഷയിലാണ് ഇടനിലക്കാരെ ഉപയോഗിച്ചും വ്യാജരേഖ ചമച്ചും ഉദ്യോഗാര്‍ത്ഥികള്‍ വന്‍ തട്ടിപ്പ് നടത്തിയത്. എന്നാല്‍ സംഭവം ഇപ്പോഴാണ് അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. ഇതോടെയാണ് അറസ്റ്റ്.

അമ്പതിനായിരത്തോളം ഉദ്യോഗാര്‍ത്ഥികളാണ് മത്സരപരീക്ഷ എഴുതിയത്. എന്നാല്‍ മത്സര പരീക്ഷയ്ക്ക് ശേഷമുള്ള കായികക്ഷമത പരിശോധനയ്‌ക്കെത്തിയവരില്‍ പലരും മത്സരപരീക്ഷയ്ക്കു പങ്കെടുത്തവരായിരുന്നില്ലെന്ന് സീനിയര്‍ സൂപ്രണ്ട് ജിതേന്ദര്‍ റാണ പാട്‌നയില്‍ അറിയിച്ചു. പരീക്ഷാസമയം നല്‍കിയ ഫോട്ടോഗ്രാഫുകളും ഒപ്പുകളും വിരലടയാളങ്ങളും പരിശോധിച്ചപ്പോള്‍  പൊരുത്തപ്പെടാത്തതിനെത്തുടര്‍ന്നാണ് തട്ടിപ്പ് പുറത്താവുന്നത്.

Bihar disgraced again: After rampant cheating, over 1,000 impersonators held during police recruitment, ഇവര്‍ക്കെതിരെ ആള്‍മാറാട്ടത്തിനും വ്യാജരേഖ ചമച്ചതിനും പോലീസ് കേസെടുത്തു. പ്ലസ് ടു തലത്തില്‍ നടന്ന പൊതുപരീക്ഷയില്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ വ്യാപകമായ കോപ്പിയടി നടത്തിയതിന് രക്ഷിതാക്കളും സുഹൃത്തുക്കളുമടക്കം ആയിരക്കണക്കിന് ആളുകളെ പോലീസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ വീണ്ടും പരീക്ഷയില്‍ വന്‍ തട്ടിപ്പ് നടന്നിരിക്കയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Bihar disgraced again: After rampant cheating, over 1,000 impersonators held during police recruitment, New Delhi, Police, Patna, Case, Friends, National.

Post a Comment

Previous Post Next Post