Follow KVARTHA on Google news Follow Us!
ad

ബംഗ്ലാദേശില്‍ വീണ്ടും ബ്ലോഗ്ഗര്‍ കൊല്ലപ്പെട്ടു

ബംഗ്ലാദേശിലെ ധാക്കയില്‍ വെച്ച് വീണ്ടും ഒരു ബ്ലോഗ്ഗര്‍ കൂടി കൊല്ലപ്പെട്ടു. ധാക്കയിലെ തെജ്ഗാവോണ്‍ Another blogger named Washiqur Rahman Babu has been killed in Bangladesh after the recent death of Dr.Avijit Roy. Among the three killers two of them were arrested by the police.
ബംഗ്ലാദേശ്: (www.kvartha.com 31/03/2015) ബംഗ്ലാദേശിലെ ധാക്കയില്‍ വെച്ച് വീണ്ടും ഒരു ബ്ലോഗ്ഗര്‍ കൂടി കൊല്ലപ്പെട്ടു. ധാക്കയിലെ തെജ്ഗാവോണ്‍ പ്രദേശത്ത് വെച്ച് തിങ്കളാഴ്ച്ച രാവിലെ 9.45നാണ് വാഷിക്കര്‍ റഹ്മാന്‍ ബാബു (27) കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

ഇപ്പോള്‍ ഉണ്ടായിരിക്കുന്ന കൊലപാതകം ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പുതിയ വാഗ്വാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. കേസില്‍ മൂന്നു പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതില്‍ രണ്ടു പേരെ നാട്ടുകാരുടെ സഹായത്താല്‍ പിടികൂടിയെന്നും പോലീസ് അറിയിച്ചു.

Another blogger named Washiqur Rahman Babu has been killed in Bangladesh after the recent death of Dr.Avijit Roy. Among the three killers two of them were arrested by the police.പോലീസ് അറസ്റ്റ് ചെയ്ത ജികുല്‍ എന്നും അരിഫുല്‍ ഇസ്ലാം എന്നും പേരുള്ള കൊലപാതകികളില്‍ ഒരാള്‍ ചിറ്റഗോംഗ് മദ്രസയിലും മറ്റെയാള്‍ ധാക്കയിലെ ദാറുല്‍ ഉലും മദ്രസയിലും വിദ്യാര്‍ത്ഥികളാണ്. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരു കൊലപാതകി ഓടി രക്ഷപ്പെട്ടു.

പ്രഫസര്‍ ഹ്യുമയൂണ്‍ ആസാദ്, അഹമദ് രജീബ് ഹൈദര്‍, പ്രഫസര്‍ എ.കെ.എം ഷഫിയുള്‍ ഇസ്‌ലാം, ഡോക്ടര്‍ അവിജിത് റോയ് എന്നിവര്‍ക്ക് ശേഷം ബംഗ്ലാദേശില്‍ കൊലചെയ്യപ്പെടുന്ന ഏറ്റവും ഒടുവിലത്തെ എഴുത്തുകാരനാണ് വാഷിക്കര്‍ റഹ്മാന്‍ ബാബു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Summary: Another blogger named Washiqur Rahman Babu has been killed in Bangladesh after the recent death of Dr.Avijit Roy. Among the three killers two of them were arrested by the police.

Keywords: Dhaka, Bangladesh, Washiqur Rahman Babu, Killed, Blogger

Post a Comment