18 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാകിസ്ഥാനില്‍ അറസ്റ്റിലായി

കറാച്ചി: (www.kvartha.com 30/03/2015) സമുദ്രാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് 18 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയില്‍ അറബിക്കടലിന്‍റെ കറാച്ചി അതിര്‍ത്തിയില്‍ വച്ചാണ് പാകിസ്താന്‍ മറൈന്‍ടൈം സെക്യൂരിറ്റി (പി.എം.എസ്) ഉദ്യോഗസ്ഥര്‍ തൊഴിലാളികളെ അറസ്റ്റ് ചെയ്തത്.

സാധാരണ ഗതിയില്‍ അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഡോക്സ് പോലീസിന് കൈമാറുകയും പിന്നീട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയുമാണ് പതിവ്. സമുദ്രാതിര്‍ത്തി ലംഘിക്കുന്നതിന്‍റെ പേരില്‍ ഇരു രാജ്യങ്ങളും ഇപ്പോള്‍ സ്ഥിരമായി മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു വരുന്നുണ്ട്. ആധുനിക ഉപകരങ്ങളുടെ അഭാവം മൂലം തൊഴിലാളികള്‍ക്ക് പലപ്പോഴും അതിര്‍ത്തി കൃത്യമായി കണ്ടെത്താന്‍ കഴിയാറില്ല.

Pakistan, Fishermen, Arrested, PM, Arabian Sea
File Photo
നിരവധി മത്സ്യത്തൊഴിലാളികള്‍ ഇപ്പോള്‍ കാലാവധി അവസാനിച്ചിട്ടുപോലും തടവില്‍ കിടക്കുന്നുണ്ട്. കഴിഞ്ഞ മാസം പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ ഇടപെടലിനെ തുടര്‍ന്ന് 172 മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ അധികൃതര്‍ മോചിപ്പിച്ചിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Summary: 18 Indian fishermen were arrested in Pakistan last night due to the violation of water territory. They were arrested by Pakistan Maritime Security (PMS) and might be produced before judicial magistrate.

Keywords: Pakistan, Fishermen, Arrested, PM, Arabian Sea

Post a Comment

Previous Post Next Post