ഭര്‍ത്താവിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി 22കാരിയെ മാനഭംഗപ്പെടുത്തിയ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

കൊല്‍ക്കത്ത: (www.kvartha.com 28.02.2015) ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ വച്ച് 22 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. കല്‍ക്കത്ത ഹൗറയിലെ മൗറിഗ്രാം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. വ്യാഴാഴ്ച അര്‍ധരാത്രിയോടെ പോകേണ്ട ട്രെയിന്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് പ്ലാറ്റ്‌ഫോമില്‍ അടുത്ത ട്രെയിനിനായി കാത്തിരിക്കുമ്പോഴാണ് പ്ലാറ്റ്‌ഫോമില്‍ നിന്ന് മാറണമെന്ന ഭീഷണിയുമായി മൂന്നംഗസംഘമെത്തിയതെന്ന് ഭര്‍ത്താവ് വെള്ളിയാഴ്ച പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

 Husband, Kolkata, Threatened, Wife, Police, Case, Accused, Nationalഭീഷണിയെത്തുടര്‍ന്ന് പ്ലാറ്റ്‌ഫോമില്‍ നിന്ന് നടന്നകന്ന ഇവരെ പിന്തുടര്‍ന്ന മൂന്നംഗസംഘം ഭര്‍ത്താവിനെ തോക്കിന്‍മുനയില്‍ നിര്‍ത്തുകയും ഇയാളുടെ കണ്‍മുന്നില്‍ വച്ച് ഭാര്യയെ പീഡിപ്പിക്കുകയുമായിരുന്നെന്നാണ് പരാതി.

ഹോട്ടല്‍ ജീവനക്കാരനായ ഭര്‍ത്താവിന്റെ പരാതിയെത്തുടര്‍ന്ന് രണ്ടു പ്രതികളെ പിടി കൂടിയതായും മറ്റൊരാള്‍ ഒളിവില്‍ പോയതായും ഖരാഗ്പൂര്‍ റെയില്‍വേ പോലീസ് സുപ്രണ്ട് ജയ് വിശ്വാസ് അറിയിച്ചു. പിടിയിലായവര്‍ മറ്റു നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്നും ഇദ്ദേഹം പറഞ്ഞു.

വെസ്റ്റ് മിഡ്‌നാപൂരിലെ സബാംഗ് സ്വദേശികളായ ദമ്പതികള്‍ മൗറിഗ്രാം റെയില്‍വേ സ്റ്റേഷനു സമീപത്തെ അലാംപൂരിലെ താമസക്കാരാണ്.

Also Read:
16 കാരന്‍ ബൈക്കോടിച്ചതിനു ബൈക്കുടമയ്‌ക്കെതിരെ കേസ്

Keywords:  Husband, Kolkata, Threatened, Wife, Police, Case, Accused, National

Post a Comment

Previous Post Next Post